കൊച്ചി: പുതിയ മലയാളം വിനോദ ചാനലായ,​ സീ എന്റർടെയ്‌ൻമെന്റ് എന്റർപ്രൈസസിന്റെ 'സീ കേരളം" നാളെ വൈകിട്ട് ആറിന് സംപ്രേഷണം ആരംഭിക്കും. വിപണിയുടെ സാദ്ധ്യതയും ക്രാഫ്‌റ്റും അറിഞ്ഞുള്ള തികച്ചും ജനകീയ വർക്കാണ് സീ കേരളമെന്ന് സീൽ സൗത്ത് ക്ളസ്‌റ്റർ മേധാവി സിജു പ്രഭാകരൻ പറഞ്ഞു. വൈവിദ്ധ്യമാർന്ന ഉള്ളടക്കമുള്ള പരിപാടികളും മികച്ച അവതരണവുമാണ് ചാനലിന്റെ മികച്ച നിക്ഷേപം. എല്ലാ കേബിൾ, ഡി.ടി.എച്ച്., ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകളിലും നാളെ മുതൽ സീ കേരളം ലഭ്യമാകും. സീൽ ഡിജിറ്റലിലും മൊബൈൽ വിനോദ പ്ലാറ്റ്‌ഫോമായ സീ 5ലും ചാനൽ ലഭ്യമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മീഡിയ കമ്പനികളിലൊന്നാണ് മുംബയ് ആസ്ഥാനമായുള്ള സീ എന്റർടെയ്‌ൻമെന്റ് എന്റർപ്രൈസസ് ലിമിറ്റഡ്. 37 ആഭ്യന്തര ചാനലുകളും 39 ഇന്റർനാഷണൽ ചാനലുകളുമായി 173 രാജ്യങ്ങളിൽ സീയ്ക്ക് സാന്നിദ്ധ്യമുണ്ട്.