തളിപ്പറമ്പ്: പൊൻ രാധാകൃഷ്ണന് കേന്ദ്രമന്ത്രിക്ക് വേണ്ട നിലവാരമില്ലെന്ന് മന്ത്രി ഇ.പി. ജയരാജൻ. കലാപം നടത്താനല്ല ഒരു കേന്ദ്ര മന്ത്രി ശബരിമലയിലേക്ക് വരേണ്ടത്. രാഷ്ട്രീയക്കാരന്റെ ഒരു യോഗ്യതയും അയാൾക്കില്ല. ആരു വരുന്നതിലും തങ്ങൾക്ക് വിരോധമില്ല. പക്ഷേ കലാപമുണ്ടാക്കാൻ മാഫിയാ റാക്കറ്റുകൾ നടത്തിക്കൊണ്ടിരിക്കുന്ന ഭീകരപ്രവർത്തനത്തിന് കൂട്ടുനിൽക്കാൻ പാടില്ല. ശബരിമലയിൽ കുറെ ക്രിമിനലുകൾ താവളമടിച്ച് കലാപമുണ്ടാക്കാനാണ് ശ്രമിക്കുന്നത്. അതിന് വേണ്ടി കേന്ദ്രമന്ത്രി പ്രവർത്തിക്കരുത്. സുപ്രീംകോടതി നിയമം എല്ലാവർക്കും ബാധകമാണ്. ഇവിടെ കോടതി പറഞ്ഞതേ സർക്കാർ ചെയ്യുന്നുള്ളൂവെന്നും ഇ.പി. ജയരാജൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.