ന്യൂഡൽഹി: ദിവസവും നിരവധി മാറ്റങ്ങളാണ് വാട്സാപ്പിൽ സംഭവിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ചില മാസങ്ങളിൽ വലിയ വ്യത്യസ്തതകളായിരുന്നു വാട്സാപ്പ് അവതരിപ്പിച്ചത്. ഇപ്പോൾ ഇതാ പ്ലാറ്റ്ഫോമിൽ തന്നെ വീഡിയോ പ്രിവ്യൂ ചെയ്യാനുള്ള സംവിധാനവുമായെത്തുകയാണ് വാട്സാപ്പ്.
വാട്സാപ്പിനെ കുറിച്ചുള്ള വാർത്തകൾ പുറത്തുവിടുന്ന ഡബ്ല്യൂഎ ബീറ്റ ഇൻഫോ റിപ്പോർട്ട് പ്രകാരം ആദ്യഘട്ടത്തിൽ ഐ.ഒ.എസ് പ്ലാറ്റ്ഫോമിലാണ് ഈ ഫീച്ചർ ആദ്യമായി പരീക്ഷിച്ചത്. സാധാരണയായി വീഡിയോകൾ ഡൗൺലോഡ് ചെയ്ത് ഡാറ്റാ നഷ്ടപ്പെടുത്തുന്നതിന് ഈ ഫീച്ചറിന്റെ വരവോടെ അറുതിയാകുമെന്നതാണ് പ്രത്യേകത. ഐ.ഒ.എസ് വാട്ട്സാപ്പ് ഉപയോക്താക്കൾക്ക് 2.18.102.5 അപ്ഡേഷൻ മുതൽ ഈ ഫീച്ചർ ലഭ്യമാകും. നിലവിൽ ഐ.ഒ.എസ് ഉപയോക്താക്കൾക്ക് വീഡിയോ ഒഴികെയുള്ള ചാറ്റുകൾ ഇപ്പോൾ പ്രിവ്യൂവിൽ കാണാൻ സാധിക്കും.