സൂപ്പർ ഹിറ്റായ സൺഡേ ഹോളിഡേ എന്ന ചിത്രത്തിന് ശേഷം ജിസ് ജോയ്‌യും ആസിഫ് അലിയും ഒന്നിക്കുന്ന വിജയ് സൂപ്പറും പൗർണമിയും എന്ന ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങി. ചിത്രത്തിൽ ഐശ്വര്യലക്ഷ്മിയാണ് ആസിഫ് അലിയുടെ നായികായി എത്തുന്നത്. പേരിന്റെ പ്രത്യേകത കൊണ്ട് ചിത്രീകരണത്തിന് മുൻപ് തന്നെ ചിത്രം ശ്രദ്ധ നേടിയിരുന്നു.
സിദ്ധീഖ്, അജു വർഗീസ്, രൺജി പണിക്കർ, ശാന്തികൃഷ്ണ, ആർ.ജെ ജോസഫ് അന്നകുട്ടി ജോസ്, ബാലു വർഗീസ്, കെ.പി.എ.സി ലളിത എന്നിവരാണ് മറ്റ് അഭിനേതാക്കൾ. സൂര്യ ഫിലിംസിന്റെ ബാനറിൽ എ.കെ. സുനിലാണ് ചിത്രം നിർമിക്കുന്നത്. ജിസ് ജോയുടേതാണ് തിരക്കഥ. രണദിവെ ഛായാഗ്രഹണവും രതീഷ് രാജ് എഡിറ്റിംഗും നിർവഹിക്കുന്നു. ജിസ് ജോയ്‌യുടെ വരികൾക്ക് പ്രിൻസ് ജോർജാണ് സംഗീതം. ഫോർ മ്യൂസിക്സ് ആണ് പശ്ചാത്തല സംഗീതം നൽകിയിരിക്കുന്നത് . .
ജിസ് ജോയിയുടെ ആദ്യ ചിത്രം ആസിഫ് അലി തന്നെ നായകനായി അഭിനയിച്ച ബൈസൈക്കിൾ തീവ്‌സ് ആയിരുന്നു.