1. സന്നിധാനത്ത് പ്റശ്നക്കാരെ പിടികൂടാൻ ഇനി ഹൈടെക് കാമറകളുമായി പൊലീസ്. ചാലക്കയം മുതൽ വരെ പാണ്ടിത്താവളം വരെയുള്ള എല്ലാ പ്റദേശങ്ങളും പൊലീസിന്റെ 72 കാമറകൾ നിരീക്ഷിക്കും. കൺട്റോൾ റൂമിലെ ഉദ്ഘാടനം ഡി.ജി.പി ലോക്നാഥ് നാളെ സന്നിധാനത്ത് നിർവഹിക്കും. കേരളത്തിലെ വിവിധ സ്ഥലങ്ങളിൽ നിന്ന് എത്തി സന്നിധാനത്ത് ബോധപൂർവം കുഴപ്പം ഉണ്ടാക്കുന്നവരെ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെ ആണ് പൊലീസ് ഹൈടെക് കാമറകൾ സ്ഥാപിക്കുന്നത്
2. മുഴുവൻ കാമറകളുടെയും നിയന്ത്റണം സന്നിധാനത്തെ ഹൈടെക് കൺട്റോൾ റൂമിൽ ആയിരിക്കും. പൊലീസിനെതിരായ നടക്കുന്ന കുപ്റചരണങ്ങളെ പ്റതിരോധിക്കുക എന്ന ലക്ഷ്യം കൂടി കാമറകൾ സ്ഥാപിക്കുന്നതിന് പിന്നിലുണ്ട്.
3. ശബരിമല വിഷയത്തിൽ സർക്കാരിനെ കടന്നാക്റമിച്ച് പ്റതിപക്ഷ നേതാവ്. മുഖ്യമന്ത്റി ബി.ജെ.പിയുടെ തലതൊട്ടപ്പൻ എന്ന് രമേശ് ചെന്നിത്തല. സി.പി.എം ഈ വീടിന്റെ ഐശ്വരം എന്ന് ശ്റീധരൻപിള്ള എഴുതി വച്ചാൽ കുറ്റം പറയാൻ ആകില്ല. ബി.ജെ.പിയെ ശക്തിപ്പെടുത്തി ജനാധിപത്യ ചേരിയെ ദുർബലമാക്കാൻ സർക്കാർ ശ്റമിക്കുന്നു എന്നും പ്റതിപക്ഷ നേതാവ്
4. അതിനിടെ, ശബരിമലയിൽ നടവരവ് കുറഞ്ഞതിൽ ആശങ്ക അറിയിച്ച് ദേവസ്വം മന്ത്റി. നടവരവ് കുറഞ്ഞാൽ സർക്കാരിന് പ്റതിസന്ധി ഉണ്ടാകില്ല. എന്നാൽ ദേവസ്വം ബോർഡിലെ ശമ്പളം, ആനുകൂല്യങ്ങൾ തുടങ്ങിയവ വിതരണം ചെയ്യുന്നതിൽ പ്റയാസം ഉണ്ടാകും. നടവരവ് കുറയ്ക്കുക എന്നത് ആർ.എസ്.എസിന്റേയും സംഘപരിവാറിന്റെയും ലക്ഷ്യമാണെന്നും കടകംപള്ളി സുരേന്ദ്റൻ
5. നിലയ്ക്കലെ പൊലീസ് നിയന്ത്റണങ്ങളിൽ എസ.പി. യതീഷ് ചന്ദ്റയ്ക്ക് പിന്തുണയുമായി മന്ത്റിമാരായ കെ.കെ. ശൈലജയും ഇ.പി. ജയരാജനും. കേന്ദ്റമന്ത്റിയോട് ഉദ്യോഗസ്ഥൻ അപമര്യാദയായി പെരുമാറിയില്ലെന്നും നിലവിലെ സ്ഥിതി വിശദീകരിക്കുക മാത്റമാണ് ചെയ്തതെന്നും ആരോഗ്യമന്ത്റി. ശബരിമല വിഷയത്തിൽ പൊൻ രാധാകൃഷ്ണന്റെ നിലപാട് കേന്ദ്റമന്ത്റിക്ക് യോജിക്കാത്തത് എന്ന് ഇ.പി. ജയരാജൻ
6. സംസ്ഥാനത്ത് നിപ വൈറസ് ബാധിച്ച് 21 പേർ മരിച്ചതായി അന്താരാഷ്ട്റ ഗവേഷണ റിപ്പോർട്ട്. ആരോഗ്യവകുപ്പ് നേരത്തെ പുറത്തുവിട്ട കണക്ക് തള്ളുന്ന റിപ്പോർട്ടിൽ 23 പേർക്ക് രോഗം ബാധിച്ചിരുന്നതായും അതിൽ 21 പേർ മരണപ്പെട്ടെന്നും വിശദീകരണം. നിപ ബാധിച്ച് മരിക്കുന്ന ആദ്യ ആരോഗ്യ പ്റവർത്തക സിസ്റ്റർ ലിനിയല്ലെന്നും കോഴിക്കോട് മെഡിക്കൽ കോളേജിലെ റേഡിയോളജി അസിസ്റ്റന്റാണ് എന്നും പരാമർശം
7. രോഗം തിരിച്ചറിയപ്പെടുന്നതിനു മുൻപ് കോഴിക്കോട് മെഡിക്കൽ കോളേജ്, പേരാമ്പ്റ താലൂക്ക് ആശുപത്റി, ബാലുശ്ശേരി സർക്കാർ ആശുപത്റി എന്നിവിടങ്ങളിലായി മരിച്ചത് 5 പേർ. ആറാമത്തെ രോഗി സാലിഹിൽ ആണ് രോഗം തിരിച്ചറിയപ്പെട്ടതെന്നും വിശദീകരണം. അതേസമയം, പരിശോധനയിലൂടെ രോഗം തെളിയിക്ക പെടാത്ത സാഹചര്യത്തിലാണ് ഈ മരണങ്ങൾ ഒഴിവാക്കപ്പെട്ടത് എന്ന് ആരോഗ്യമന്ത്റി
8. കനത്ത സുരക്ഷാവലയത്തിൽ അയോധ്യ. ക്ഷേത്റ നിർമ്മാണം വേഗത്തിൽ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് വി.എച്ച്.പി ധർമ്മസഭ എന്ന പേരിൽ നാളെ നടത്തുന്ന റാലിയിൽ പങ്കെടുക്കാൻ നൂറുകണക്കിനു പേർ എത്തിച്ചേരുന്നതായി വിവരം. ആർ.എസ്.എസ് പിന്തുണയോടെ നാളെ നടക്കുന്ന റാലിയിൽ രണ്ടു ലക്ഷം പേർ പങ്കെടുക്കും എന്ന് വി.എച്ച്.പി.
9. രാമക്ഷേത്റം അയോധ്യയിൽ എപ്പോൾ നിർമ്മിക്കും എന്ന് കേന്ദ്റ സർക്കാർ വ്യക്തമാക്കണം എന്ന് ശിവസേന മേധാവി ഉദ്ധവ് താക്കറെ. ക്ഷേത്റ നിർമ്മാണം ഉടൻ ആരംഭിക്കണം എന്ന് ആവശ്യപ്പെട്ട് ശിവസേന അയോധ്യയിൽ നടത്തിയ റാലിയിൽ സംസാരിക്കവെ ആയിരുന്നു ഉദ്ധവ് താക്കറെയുടെ ചോദ്യം. അതേസമയം, സുപ്റീംകോടതി വിധിക്കായി കാത്തിരിക്കാതെ പ്റതിഷേധങ്ങൾ സംഘടിപ്പിക്കുന്നതിനെ വിമർശിച്ച് സമാജ്വാദി പാർട്ടിയും ബി.എസ്.പിയും രംഗത്ത്.