mt-ramesh

കോഴിക്കോട്: ജാമ്യം ലഭിക്കാത്ത തരത്തില്‍ ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രനെ ജയിലിലടക്കാൻ മുഖ്യമന്ത്രി പിണറായി വിജയൻ രാഷ്ട്രീയ ഗൂഢാലോചന നടത്തിയെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി എം.ടി. രമേശ് പറഞ്ഞു. കെ. സുരേന്ദ്രനെ അന്യായമായി അറസ്റ്റ് ചെയ്ത്
ജയിലിലടച്ചതിൽ പ്രതിഷേധിച്ച് ബി.ജെ.പി കോഴിക്കോട്ട് കമ്മീഷണർ ഓഫീസിനു മുൻപിൽ നടത്തിയ ഉപവാസം ഉദ്ഘാടനം ചെയ്യുകയായിരൂന്നു അദ്ദേഹം.
അയ്യപ്പവേട്ട നടത്തുന്ന പിണറായിയുടെ കിങ്കരന്മാരായ എസ്.പിമാരാണ് ഗൂഢാലോചന നടപ്പാക്കുന്നത്. ഈ നെറികേടുകൾക്ക് മുഖ്യമന്ത്രിയും പൊലീസുദ്യോഗസ്ഥരും കോടതിയിൽ കണക്ക് പറയേണ്ടിവരും.
ഒരു കേസിൽ ജാമ്യം ലഭിക്കുമ്പോൾ കൂടുതൽ കേസുകൾ കെട്ടിച്ചമച്ച് സുരേന്ദ്രനെ ദീർഘകാലം ജയിലിടാനാണ് സർക്കാർ നീക്കം. സി.പി.എം ഭരണത്തിന്റെ നെറികേടുകൾ സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെയടക്കം തൊലിയുരിച്ചു കാണിക്കുന്നതിന്റെ അസഹിഷ്ണുതയാണ് പിണറായി വിജയൻ പുറപ്പെടുവിക്കുന്നത്.