dileep

ദിലീപ് - കാവ്യ ദമ്പതികളുടെ പെൺകുഞ്ഞിന്റെ നൂലുകെട്ട് ചടങ്ങുകളുടെ ഫോട്ടോകൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഈ ചിത്രങ്ങളിൽ ഒന്നും ദിലീപിന്റെ മൂത്ത മകൾ മീനാക്ഷിയെ കണ്ടിരുന്നില്ല. ഇപ്പോൾ ബന്ധുക്കൾക്കൊപ്പം കസവുസാരിയിൽ തിളങ്ങുന്ന മീനാക്ഷിയുടെ ചിത്രങ്ങളും പുറത്തുന്നിരിക്കുകയാണ്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് ചടങ്ങിൽ പങ്കെടുത്തത്. നൂലുകെട്ട് ചടങ്ങിന്റെ ആദ്യ ചിത്രം കാവ്യയുടെ മേക്കപ്പ് ആർട്ടിസ്റ്റായ ഉണ്ണിയാണ് സാമൂഹ്യമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്. കാവ്യയെ വിവാഹത്തിന് ഒരുക്കിയതും ഉണ്ണിയായിരുന്നു.

കഴിഞ്ഞ വിജയദശമി നാളിൽ ജനിച്ച മകൾക്ക് മഹാലക്ഷ്മി എന്നാണ് പേരിട്ടിരിക്കുന്നത്. മീനാക്ഷിക്ക് കൂട്ടായി കുഞ്ഞനുജത്തി കൂടി എത്തിയിരിക്കുന്നു എന്ന വാർത്ത ഔദ്യോഗികമായി ദിലീപ് തന്നെയായിരുന്നു പുറത്തുവിട്ടത്.