ന്യൂഡൽഹി: കുട്ടികളുടെ അശ്ലീല രംഗങ്ങൾ ഉൾപ്പെട്ട വീഡിയ കൈവശം വയ്ക്കുന്നവർക്ക് കർശന ശിക്ഷ നൽകാൻ കേന്ദ്രം നിയമ ഭേദഗതിക്ക്. കുട്ടികളെ ദുരുപയോഗം ചെയ്ത് നിർമ്മിക്കുന്ന അശ്ലീല വീഡിയോ കൈവശം വയ്ക്കുന്നവർക്ക് അഞ്ചുവർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന തരത്തിൽ കേന്ദ്ര പോക്സോ നിയമം ഭേദഗതി ചെയ്യാനാണ് കേന്ദ്രഗവൺമെന്റ് തീരുമാനിച്ചിരിക്കു
ന്നത്. കുറ്റം ആവർത്തിച്ചാൽ ജാമ്യം ലഭിക്കാത്ത കേസായി കണക്കാക്കും. തടവ് ശിക്ഷ ഏഴു വർഷമാകുകയും ചെയ്യും.
അശ്ലീല വീഡിയോകൾ സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കുന്ന വിവരം ബന്ധപ്പെട്ട അധികൃതരെ അറിയിക്കാതിരുന്നവരിൽ നിന്ന് കനത്ത പിഴ ഈടാക്കാനും തീരുമാനിച്ചിട്ടുണ്ട്. കുറ്റാരോപിതർക്ക് പതിനായിരം രൂപയാണ് ഏറ്റവും കുറഞ്ഞ പിഴ. കുറ്റം ആവർത്തിക്കുന്നതിന് അനുസരിച്ച് അയ്യായിരം രൂപ വരെയാകും കുറഞ്ഞ പിഴ തുക.
പോക്സോ നിയമത്തിന്റെ പതിനഞ്ചാം വകുപ്പാണ് ഭേദഗതി ചെയ്യുന്നത്. ഇതിനായി നിയമ മന്ത്രാലയത്തിന്റെയും വനിത ശിശുക്ഷേമ മന്ത്രാലയത്തിന്റെയും പരിഗണനയ്ക്കായി വിഷയം സമർപ്പിച്ചിരിക്കുകയാണ് കേന്ദ്രം.