indian-women

ലണ്ടൻ:വിമാനത്തിൽ മദ്യപിച്ച് ഫിറ്റായി ബഹളമുണ്ടാക്കിയ ഇന്ത്യൻ വംശജയ്ക്ക് ആറ് മാസം തടവ്. കിരൺ ജാഗ്ദേവ് എന്ന യുവതിക്കാണ് മുട്ടൻ പണി കിട്ടിയത്. കഴിഞ്ഞ ജനുവരിയിൽ ജോലി സംബന്ധമായി സ്പെയിനിൽ നിന്ന് ലണ്ടനിലേക്കുള്ള യാത്രയിലാണ് സംഭവം. മദ്യപിച്ച് ഫിറ്റായ യുവതി സഹയാത്രക്കാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിൽ പെരുമാറിയതിനാണ് ശിക്ഷ ലഭിച്ചത്. ലണ്ടനിലെ പ്രമുഖ സ്ഥാപനത്തിലെ ജീവനക്കാരിയാണ് കിരൺ ജാഗ്ദേവ്.

ലെയ്സ്റ്റ‌ർ ക്രൗൺ കോടതിയാണ് ശിക്ഷ വിധിച്ചത്. വിമാനം ലണ്ടനിൽ ലാൻഡ് ചെയ്യുമ്പോയാണ് യുവതി ബഹളമുണ്ടാക്കിയത്.എല്ലാവരും മരിക്കാൻ പോകുകയാണെന്ന് പറഞ്ഞായിരുന്നു ബഹളം,​ തുടർന്ന് വിമാനത്തിലെ യാത്രക്കാർ പരിഭ്രാന്തരായി,​ യുവതിയെ വിമാനത്തിലെ ജീവനക്കാർ കൂടി പിടിച്ച് സീറ്റിൽ ഇരുത്തുകയായിരുന്നു.

വിമാനത്തിൽ കയറുന്നതിന് മുമ്പും യുവതി മദ്യപിച്ചിരുന്നു.എട്ട് ബോട്ടിൽ ബിയറാണ് അവർ ഒറ്റയടിക്ക് അകത്താക്കിയത്. വീണ്ടും മദ്യം നൽകാൻ ആവശ്യപ്പെട്ടപ്പോൾ ജീവനക്കാർ വിസമ്മതിക്കുകയായിരുന്നു. അടുത്തിരിക്കുന്ന യാത്രക്കാരുടെ സീറ്റിൽ ചവിട്ടിയും യുവതി ശല്ല്യം ചെയ്യൽ തുടർന്നു.ലാൻഡ് ചെയ്തതതിന് ശേഷം യുവതിയെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുമ്പോയും വിമാനത്താവളത്തിലെ ജീവനക്കാരെയും യുവതി തെറി വിളിക്കുന്നുണ്ടായിരുന്നു.