saina-nehwal

ലക്നൗ: സയ്യിദ് മോദി ഇന്റർനാഷണൽ വേൾഡ്ടൂർ സ്പെഷ്യൽ ബാഡ്മിന്റൺ ടൂർണമെന്റിൽ ഇന്ത്യൻ പ്രതീക്ഷകളായ സൈന നെഹ്‌വാളും സമീർ വർമ്മയും ഫൈനലിൽ കടന്നു. വനിതാ സിംഗിസ് സെമിയിൽ മൂന്ന് തവണ ചാമ്പ്യനായ സൈന മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ ഇന്തേനേഷ്യയുടെ റസൽ ഹാർത്വാനെ കീഴടക്കിയാണ് ഫൈനലുറപ്പിച്ചത്. ആദ്യ ഗെയിം 12-21ന് നഷ്ടമായ ശേഷമാണ് അടുത്ത രണ്ട് ഗെയിമുകൾ യഥാക്രമം 21-7, 21-6ന് അനായാസം സ്വന്തമാക്കി സൈന ഫൈനലുറപ്പിച്ചത്. ഫൈനലിൽ ചൈനയുടെ ഹാൻ യൂവാണ് സൈനയുടെ എതിരാളി.

പുരുഷ സിംഗിൾസിൽ നിലവിലെ ചാമ്പ്യൻ സമീർ ഇന്തോനേഷ്യയുടെ ചിക്കോ ഔരാ ദിവി വാർഡോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ 21-13, 17-21, 21-8ന് വീഴ്ത്തിയാണ് ഫൈനലിലെത്തിയത്. ചൈനയുടെ ലീ ഗാംഗ്സൂവാണ് ഫൈനലിൽ സമീറിന്റെ എതിരാളി.