fingers

ഓരോരുത്തരുടെയും ലൈംഗിക താല്പര്യങ്ങൾ വിരലുകളുടെ നീളം നോക്കി അറിയാൻ കഴിയുമെന്നാണ് പുതിയ പഠനങ്ങൾ പറയുന്നത്. യു.കെയിലെ എസെക്സ് യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞരാണ് ഇത് സംബന്ധിച്ച് പഠനം നടത്തിയത്. 18ജോഡി ഇരട്ട പെൺകുട്ടികളിലും 14 ജോഡി ആൺകുട്ടികളിലുമാണ് പഠനം നടത്തിയത്. ഇവരുടെ കൈകളുടെ നീളം,​ ചൂണ്ടുവിരലിന്റെയും മോതിരവിരലിന്റെയും നീളമാണ് പഠനവിധേയമാക്കിയത്. പഠനത്തിൽ ഇരട്ടപെൺകുട്ടികളിൽ ഇവരുടെ കൈവിരലിന്റെ നീളത്തിലുള്ള വ്യത്യാസത്തിനനുസരിച്ച് അവരുടെ ലൈംഗിക താല്പര്യങ്ങളും വ്യത്യസ്തമായിരുന്നെന്നാണ് ഗവേഷകരുടെ നിഗമനം.

പഠനവിധേയമാക്കിയ ഇരുവിഭാഗങ്ങളിലും പുരുഷ ഹോർമോണിന്റെ സാന്നിധ്യം കൂടുതലായി കണ്ടെത്തിയതായും പഠനത്തിൽ വ്യക്തമായി. പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ അളവിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളാണ് സ്വവർഗ്ഗാനുരാഗികളാകാനുള്ള സാധ്യതകൾ നിർണ്ണയിക്കുന്നത്. ഈ ഹോർമോൺ നിലകളും വിരലുകളുടെ നീളത്തിലുമുണ്ടാകുന്ന വ്യത്യാസവും അവരുടെ ലൈംഗികതയുടെ സൂചന നൽകുന്നുവെന്നാണ് പഠനങ്ങൾ വ്യക്തമാക്കുന്നത്. കൈകളും കൈകളിലെ ചൂണ്ടുവിരലിന്റയും മോതിരവിരലിന്റെയും നീളം ഓരോ വ്യക്തിയുടെയും ലൈംഗികത വ്യക്തമാക്കുന്നുവെന്നാണ് പഠനങ്ങളിൽ തെളിയുന്നത്.