tiktok

തിരുവനന്തപുരം: സോഷ്യൽമീ‌‌ഡയയിൽ തരംഗമായി മാറുന്ന ടിക് ടോക് വീഡിയോകൾക്കെതിരെ മുന്നറിയിപ്പുമായി കേരളാ പൊലീസ്. കലാസ‌ൃഷ്ടികൾ പ്രോൽസാഹിപ്പിക്കുന്ന ടിക് ടോക് ആപ്പ് ഇപ്പോൾ നാട്ടുകാർക്ക് തലവേദനയാകുന്ന രീതിയിലാണ് പോയ്ക്കൊണ്ടിരിക്കുന്നത്. ജാസി ഗിഫ്റ്റിന്റ 'നില്ല് നില്ല് നീലക്കുഴിലെ' എന്ന തട്ടുപൊളിപ്പൻ പാട്ടിന് ഒരുകൂട്ടം യുവതീയുവാക്കൾ ‌ഡാൻസ് ചെയ്യുന്നതാണ് വീഡിയോയിൽ പകർത്തുന്നത്. എന്നാൽ ഒാടിക്കൊണ്ടിക്കുന്ന വാഹനങ്ങൾക്ക് ചാടി ‌ഡാൻസ് ചെയ്യുന്നത് അപകടം ക്ഷണിച്ചുവരുത്തുമെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു.

കെ.എസ്.ആർ.ടി.സി. ബസ്,​ഒാട്ടോറിക്ഷ, ​ഇരുചക്ര വാഹനങ്ങൾ മാത്രമല്ല പൊലീസ് വാഹനങ്ങൾവരെ ഇവർ തടഞ്ഞുനി‌ർത്തുന്നു.

കേരളാ പൊലിസിന്റ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം