ശബരിമല: ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപ പ്രതിഷേധം നടത്തിയ 70 പേരെ കസ്റ്റഡിയിലെടുത്തു. വാവർ നടയ്ക്ക് സമീപത്തുള്ള പൊലീസ് ബാരിക്കേഡിനകത്ത് കയറിയായിരുന്നു ഇന്നത്തെ നാമജപം.
ബാരിക്കേഡ് കെട്ടി തിരിച്ചിരിക്കുന്നിടത്ത് 10.30ഓടെ എഴുപതോളം വരുന്ന രണ്ടു സംഘം ശരണം വിളികളോടെ എത്തുകയായിരുന്നു. നിരോധനാജ്ഞ ഉള്ളതിനാൽ ഇവരോട് ഇവിടെ നിന്ന് മാറണമെന്ന് ആവശ്യപ്പെട്ടിട്ടും ഇവർ തയ്യാറായില്ല. തുടർന്ന് നട അടച്ച ശേഷം പൊലീസ് വലയത്തിൽ ഇവിടെ നിന്ന് കസ്റ്റഡിയിലെടുത്ത് മാറ്റുകയായിരുന്നു. അറസ്റ്റിലായവരെ വൻ പൊലീസ് വലയത്തിൽ പമ്പയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. രണ്ട് ബാച്ചുകളിലായാണ് ഇവരെ അറസ്റ്റ് ചെയ്തു കൊണ്ടു പോകുന്നത്. പമ്പ സ്റ്റേഷനിലെത്തിച്ച് ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തും.