ambareesh-actor

ബംഗളൂരു: മുൻ കന്നഡ സിനിമാ താരവും കേന്ദ്രമന്ത്രിയുമായിരുന്ന എം.എച്ച്.അംബരിഷ് (66)​അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കിഡ്നി സംബന്ധിയായ അസുഖം മൂലം ഏറെ നാളായി ചികിത്സയിലായിരുന്നു. ഹൃദയാഘാതം മൂലമാണ് അന്ത്യം സംഭവിച്ചതെന്ന് ഡോക്‌ടർമാർ അറിയിച്ചു.

പ്രശസ്ത സിനിമാ താരമായ സുമലത ഭാര്യയാണ്. 'പുത്തനകനഗൾ' എന്ന ചിത്രത്തിലൂടെയാണ് കന്നട സിനിമാ മേഖലയിലേക്ക് വന്നത്. 40 വർഷത്തിലധികം നീണ്ട സിനിമാ ജീവീതത്തിൽ നൂറിലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. എം.എൽ.എ,​ എം.പി.,​ കേന്ദ്രമന്ത്രി സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്.