kannur

കണ്ണൂർ: കണ്ണൂർ ചക്കരക്കല്ലിൽ മതപഠനകേന്ദ്രത്തിൽ വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീ‌ഡനത്തിനിരയാക്കിയ യുവാവ് പിടിയിൽ.പാലക്കാട് ഒറ്റപ്പാലം സ്വദേശി അബ്ദുൾ റഹ്മാൻ ആണ് പൊലീസിന്റെ പിടിയിലായത്. അബ്ദുൾ റഹ്മാൻ ജോലി ചെയ്യുന്ന മതപഠനകേന്ദ്രത്തിൽ പഠിക്കാനെത്തിയ വിദ്യാ‌ർത്ഥികളെയാണ് പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയത്. 12 വിദ്യാ‌ർത്ഥികളെയാണ് അബ്ദുൾ റഹ്മാൻ പീഡനത്തിനിരയാക്കിയതെന്ന് പൊലീസ് പറഞ്ഞു.

പീഡനത്തിനിരയായ വിദ്യാ‌ർത്ഥികൾ തന്നെയാണ് ചെെൽഡ് ലെെനിൽ പരാതി നൽകിയത്. തുട‌ർന്ന് നടത്തിയ അന്വേഷണത്തിലാണ് അബ്ദുൾ റഹ്മാനെ പിടികൂടിയത്.പ്രതിയെ തലശ്ശേരി സി.ജെ.എം. കോടതിയിൽ ഹാജറാക്കി.