പല്ലിന്റെ വൃത്തി ബ്രഷിംഗ് കൊണ്ട് സാദ്ധ്യമാകുമെങ്കിലും പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തണമെങ്കിൽ പോഷകാംശമുള്ള ആഹാരം കഴിക്കണം. പല്ലിന്റെ ആരോഗ്യത്തിന് അനിവാര്യമായ പോഷകങ്ങളും സപ്ലിമെന്റുകളും ഒരു പോലെ അടങ്ങിയിട്ടുള്ള മീനെണ്ണ കഴിക്കുക. തൈര് ഭക്ഷണത്തിന്റെ ഭാഗമാക്കുക. തൈരിൽ അടങ്ങിയിട്ടുള്ള പ്രോബയോട്ടിക് നല്ല ബാക്ടീരിയകൾ വളരാൻ സഹായിക്കുകയും പല്ലിന് ഉപദ്രവകാരികളായ ബാക്ടീരിയകളെ ഇല്ലാതാക്കുകയും ചെയ്യും.
കൊഴുപ്പ് കുറഞ്ഞ ഇറച്ചി, മുട്ട എന്നിവയിലുള്ള പ്രോട്ടീനുകൾ പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും. പച്ചക്കറികളുടെ ഉപയോഗം പല്ലിന്റെ ആരോഗ്യത്തിന് അത്യന്താപേക്ഷിതമാണ്. ബ്ലൂബെറി, കാബേജ്, റാസ്ബെറി എന്നിവയും പല്ലിന്റെ ആരോഗ്യത്തിന് സഹായിക്കുന്നവയാണ്.
ഗ്രീൻ ടീ പല്ലുകൾക്ക് ശക്തി നൽകും. ധാന്യങ്ങളും പല്ലിന്റെയും മോണയുടെയും ആരോഗ്യത്തിന് സഹായിക്കും. നിങ്ങളുടെ ഭക്ഷണത്തിൽ ധാന്യങ്ങൾ ഉൾപ്പെടുത്തുക.മോണയ്ക്കുണ്ടാകുന്ന പഴുപ്പ്, പല്ല് പൊടിഞ്ഞുപോകുക, ബാക്ടീരിയകൾ കാരണം പല്ലിനുണ്ടാകുന്ന കേട് തുടങ്ങിയ പല രോഗങ്ങളും സാധാരണമാണ്. എന്നാൽ ഇത്തരം പ്രശ്നങ്ങൾ ആഹാരക്രമീകരണത്തിലൂടെ പരിഹരിക്കാം.