മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
ആത്മാർത്ഥ പ്രവർത്തനം. നല്ല ഫലം ലഭിക്കും. ആവശ്യങ്ങൾ നിർവഹിക്കും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
പുതിയ ചുമതലകൾ. സാമ്പത്തിക നേട്ടം. ജോലിയിൽ ഉയർച്ച.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
ഒൗചിത്യമുള്ള സമീപനം. സാഹചര്യങ്ങളെ അതിജീവിക്കും. ക്ലേശങ്ങൾ ഒഴിവാകും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
അറിവ് സമ്പാദിക്കും. അവസരങ്ങൾ പ്രയോജനപ്പെടുത്തും. കാര്യങ്ങൾ നടപ്പാക്കും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പ്രവർത്തനനേട്ടം. കഠിനാദ്ധ്വാനം വേണ്ടിവരും. ആരോഗ്യം സംരക്ഷിക്കും.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
വിനയത്തോടുകൂടിയ സമീപനം. സർവാദാരങ്ങൾ. തൊഴിൽ പുരോഗതി.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ദൂരയാത്രകൾ ചെയ്യും. വരവും ചെലവും തുല്യമായിരിക്കും. മാതാപിതാക്കളുടെ അനുഗ്രഹം.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
അഭിമാനം വർദ്ധിക്കും. ഉപരിപഠനത്തിന് അവസരം. തൊഴിൽ പുരോഗതി.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
മാതൃകാപരമായ പ്രവർത്തനം. നേതൃത്വം ഗുണം വർദ്ധിക്കും. സമൂഹത്തിൽ ഉന്നതസ്ഥാനം.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. വിജയാഹ്ളാദത്തിൽ പങ്കെടുക്കും. സാഹചര്യങ്ങളെ അതിജീവിക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
പ്രവർത്തനങ്ങൾ ലക്ഷ്യപ്രാപ്തിനേടും. മംഗള പ്രവർത്തനങ്ങൾ ചെയ്യും.വിദ്യയും വിജ്ഞാനവും സമന്വയിപ്പിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
ആത്മീയ പ്രവർത്തനങ്ങൾ. മനസമാധാനത്തിന് അവസരം. യാഥാർത്ഥ്യങ്ങളോടും പൊരുത്തപ്പെടും.