vava

രാവിലെ തന്നെ കഴക്കൂട്ടത്തെ ഇലക്ട്രിക് കടയില്‍ നിന്ന് ഒരു ഫോണ്‍ കാള്‍. കടയില്‍ ഒരു നീര്‍നായ കയറി. ഷട്ടര്‍ താഴ്ത്തിയിട്ടിരിക്കുകയാണ്. ഉടന്‍ തന്നെ വാവ സ്ഥലത്ത് എത്തി. കഴക്കൂട്ടം സ്റ്റേഷനിലെ പൊലീസുകാരുമാണ്ട്. ഷട്ടര്‍ തുറന്ന് അകത്ത് കയറിയ വാവ ഉറപ്പിച്ചു, അത് നീര്‍നായ തന്നെ. ഉടന്‍ തന്നെ പാലോട് ഫോറസ്റ്റ് ഓഫീസില്‍ അറിയിച്ചതിനു ശേഷം തിരുവനന്തപുരം മൃഗശാലയില്‍ നിന്ന് കൂടുമായി എത്തി. കാരണം മാംസഭോജിയായ നീര്‍നായയെ പിടികൂടുക വളരെ അപകടം പിടിച്ചതാണ്. കൈകൊണ്ട് പിടികൂടുക വളരെ പ്രയാസമാണ്. കടിക്കുന്ന ഭാഗം കൊണ്ടേ അത് പോകൂ... ഇതിനു മുന്‍പ് നീര്‍നായയെ പിടികൂടുന്നതിനിടയില്‍ വാവയ്ക്ക് ഒത്തിരി കടി കിട്ടിയിരുന്നു.. ആര്‍ക്കും അപകടം പറ്റരുത്, അത് കൊണ്ട് വളരെ സൂക്ഷിച്ച് അതിനെ പിടികൂടുന്നതിനുള്ള ശ്രമം ആരംഭിച്ചു.

ഇതിനിടയില്‍ വിവരമറിഞ്ഞ് വന്‍ ജനക്കൂട്ടമാണ് തടിച്ച് കൂടിയത്. മണിക്കൂറുകള്‍ നീണ്ട ഉദ്വോഗജനകമായ നിമിഷങ്ങള്‍ അവസാനം നീര്‍നായ കൂട്ടിനകത്ത്.. കാണുക സ്‌നേക്ക് മാസ്റ്ററിന്റെ സാഹസിക യാത്രയുടെ പുതിയ അദ്ധ്യായം...