missing

പാനൂർ : ആറു ദിവസം മുമ്പ് പാനൂരിൽ നിന്നും കാണാതായ ഉറ്റ സുഹൃത്തുക്കളും വിദ്യാർത്ഥിനികളുമായ രണ്ടു പെൺകുട്ടികളെ മലപ്പുറത്തെ തിരൂരിൽ വെച്ച് പൊലീസ് കണ്ടെത്തി. പാനൂർ സി.ഐക്ക് ലഭിച്ച സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിൽ തിരൂരിലെ സ്വകാര്യ ടൂറിസ്റ്റ് ഹോമിൽ നിന്നുമാണ് പൊലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്.

രണ്ടു ദിവസമായി ഇവർ ഇവിടെ താമസിച്ചു വരികയായിരുന്നെന്ന് തിരൂർ പൊലീസ് പറഞ്ഞു.

കുന്നോത്ത് പറമ്പിലെ കുമാരന്റെയും സുധയുടെയും മകളായ സയന (19), പൊയിലൂരിലെ പ്രഭാകരന്റെയും ലീലയുടെയും മകളായ ദൃശ്യ (19) എന്നിവരെയാണ് 19 ന് രാവിലെ മുതൽ കാണാതായത്. പാനൂരിലെ സ്വകാര്യ സ്ഥാപനത്തിൽ ലാബ് ടെക്നീഷ്യൻ കോഴ്സ് വിദ്യാർത്ഥിനികളാണ്. കുട്ടിക്കാലം മുതലെ വേർപിരിയാത്ത സുഹൃത്തുക്കളാണ് ഇരുവരുമെന്ന് സയനയുടെ മാതാപിതാക്കൾ പറയുന്നു. ദൃശ്യയുടെ വിവാഹം അടുത്ത ദിവസം നടത്താൻ തീരുമാനിച്ചിരുന്നു. പതിവുപോലെ പാനൂരിൽ ക്ലാസിനെത്തിയതായിരുന്നു ഇരുവരും. സയനയുടെ സ്‌കൂട്ടറിലാണ് പാനൂരിൽ എത്തിയത്. റോഡരികിൽ നിർത്തിയിട്ട നിലയിൽ വാഹനം നേരത്തെ കണ്ടെത്തിയിരുന്നു.