kashmir

ശ്രീനഗർ: ജമ്മു കാശ്മീരിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ അഞ്ച് ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികൻ വീരമൃത്യു വരിച്ചു. കശ്‌മീരിലെ ഷോപ്പിയാനിലെ കപ്രാൻ ബതാഗുണ്ടയിലാണ് ഏറ്റുമുട്ടലുണ്ടായത്. പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണ്.

ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നുണ്ടെന്നാണ് സൂചന. പ്രദേശത്തുനിന്ന് ആയുധങ്ങളും സേന കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ തന്നെ നദിഗാം ഗ്രാമത്തിൽ നവംബർ ഇരുപതിന് എറ്റുമുട്ടൽ നടന്നിരുന്നു. അന്ന് നാല് ഭീകരരെയാണ് സുരക്ഷാസേന വധിച്ചത്.