k-surendran

കണ്ണൂർ: ശബരിമല വിഷയവുമായി ബന്ധപ്പെട്ട് നിലയ്‌ക്കലിൽ നിന്ന് അറസ്‌റ്റിലായ ബി.ജെ.പി നേതാവ് കെ. സുരേന്ദ്രനെ കണ്ണൂരിലേക്കു കൊണ്ടുപോയി. കണ്ണൂരിൽ പ്രൊഡക്ഷൻ വാറന്റ് നിലനിൽക്കുന്ന സാഹചര്യത്തിലാണിത്. എസ്‌.പി ഓഫിസ് മാർച്ചിനിടെ പൊലീസ് ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തിയ കേസിലാണ് പ്രൊഡക്ഷൻ വാറന്റ്. കണ്ണൂരിൽ എത്തിച്ച ശേഷം മജിസ്‌ട്രേറ്റിന് മുമ്പിൽ ഹാജരാക്കും.

കരുതൽ തടങ്കലിൽ അറസ്റ്റിലായി കൊട്ടാരക്കര സബ് ജയിലിലിൽ കഴിയുകയായിരുന്നു കെ. സുരേന്ദ്രൻ. പങ്കെടുക്കാത്ത പരിപാടികളിൽ പോലും തന്നെ പ്രതി ചേർക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ ആരോപിച്ചു. കണ്ണൂരിൽ പോകാൻ ഭയമില്ലെന്നും വീരബലിദാനികളുടെ നാടാണ് കണ്ണൂരെന്നും സുരേന്ദ്രൻ പറഞ്ഞു.