kaumudy-news-headlines

1. ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച ജേക്കബ് തോമസിന് മറുപടിയുമായി ദേവസ്വ മന്ത്റി കടകംപള്ളി സുരേന്ദ്റൻ. ജേക്കജ് തോമസ് കഥ അറിയാതെ ആട്ടം കാണുക ആണ്. പൊലീസ് സേനയിൽ മിനിമം അച്ചടക്കം പോലും പാലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥൻ ഒരു തരത്തിലുള്ള മറുപടിയും അർഹിക്കുന്നില്ല. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ, പൊലീസിലെ പതിപ്പ് ആണ് ജേക്കബ് തോമസ് എന്നും കടകംപള്ളി സുരേന്ദ്റൻ

2. നിരോധനാജ്ഞ ആദ്യം നടപ്പാക്കേണ്ടത് ഗതാഗത കുരുക്ക് രൂക്ഷമായ കുണ്ടന്നൂരിൽ ആണ് എന്നായിരുന്നു ശബരിമല വിഷയത്തിലെ ജേക്കബ് തോമസിന്റെ പരാമർശം. നാലിൽ കൂടുതൽ അംഗങ്ങളുള്ള വീട്ടിലും നിരോധനാജ്ഞ കൊണ്ടു വരണം എന്ന് ആണ് തന്റെ അഭിപ്റായം എന്ന് സർക്കാരിനെ ആക്ഷേപിച്ച ജേക്കബ് തോമസ്, എല്ലാ സുപ്റീംകോടതി വിധികളും നടപ്പാക്കിയിട്ടുണ്ടോ എന്നും ചോദിച്ചു. യുവതീ പ്റവേശനത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ വിശ്വാസികൾക്ക് ഒപ്പം എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി

3. ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപം നടത്തിയ 82 പേർക്ക് ജാമ്യം. ഇന്നലെ രാത്റിയാണ് നടയട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്റതീക്ഷിത പ്റതിഷേധം നടത്തിയ ബി.ജെ.പി കോട്ടയം ജില്ലാ ട്റഷറർ അടക്കമുള്ളവർ ആണ് അറസ്റ്റിലായത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളിൽ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേരൽ എന്ന വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഇവരെ സ്റ്റേഷൻ ജാമ്യം നൽകി ആണ് വിട്ടയച്ചത്

4. ഇന്നലെ രാത്റി 10.30 ഓടെ ആയിരുന്നു സംഭവങ്ങളുടെ തുടക്കം. പൊലീസിന്റെ കണ്ണുവെട്ടിച്ച് വാവർ നടയ്ക്ക് മുന്നിലെ ബാരിക്കേട് കടന്ന് 52 പേരും പതിനെട്ടാം പടിക്ക് സമീപം നിന്ന് മുപ്പതോളം പേരും ശരണം വിളിച്ചു. ഇത് അതീവ സുരക്ഷാ മേഖലയാണെന്നും പിൻമാറിയില്ലെങ്കിൽ അറസ്റ്റ് ചെയ്യേണ്ടി വരുമെന്നും പൊലീസ് അറിയിച്ചു. എന്നാൽ ഇരു സംഘങ്ങൾക്ക് ചുറ്റും പൊലീസ് നിലയുറപ്പിച്ചെങ്കിലും ശരണം വിളി തുടർന്നു. ഹരിവരാസനം പാടി നടയടച്ചതിനു തൊട്ടു പിന്നാലെ കസ്റ്റഡിയിൽ എടുക്കുന്നതായി പൊലീസ് പ്റഖ്യാപിക്കുക ആയിരുന്നു

5. അന്യായമായാണ് പൊലീസ് കുട്ടികളെയടക്കം കസ്റ്റഡിയിൽ എടുത്തതെന്നും നടയടച്ച ശേഷം ശരണം വിളിച്ചിട്ടില്ലെന്നും കസ്റ്റഡിയിലായവർ പറഞ്ഞു. ഒരു സംഘടനയുമായും ബന്ധമില്ലെന്നും ഇവർ പറഞ്ഞു. എന്നാൽ ബി.ജെ.പി കോട്ടയം ജില്ലാ ട്റഷറർ കെജി കണ്ണൻ അടക്കം സംഘത്തിലുള്ളതായി വിവരം പുറത്തുവന്നു. സമരം തികച്ചും ആസൂത്റിതം എന്നും വധശ്റമം അടക്കമുള്ള കേസുകളിൽ പ്റതികളായവരും ഇക്കൂട്ടത്തിലുണ്ടെന്നും പൊലീസ്

6. രാമക്ഷേത്റ നിർമ്മാണത്തിന് കേന്ദ്റ സർക്കാരിനു മേൽ സമ്മർദ്ദം ശക്തമാക്കി സംഘപരിവാർ. രാമക്ഷേത്റ നിർമ്മാണത്തിനായി വിവിധ തലങ്ങളിലെ പ്റക്ഷോഭം ആണ് വി.എച്ച്.പിയെ മുന്നിൽ നിറുത്തി സംഘപരിവാർ ഒരുക്കുന്നത്. ഇന്ന് അയോധ്യയിൽ വി.എച്ച്.പി നയിക്കുന്ന ധർമ്മസഭയിൽ ഒരു ലക്ഷം പേർ പങ്കെടുക്കും. രാമക്ഷേത്റം ആവശ്യപ്പെട്ട് ഇന്ന് അയോധ്യയിൽ ശിവസേനയും സമ്മേളനം നടത്തുന്നുണ്ട്

7. സന്യാസിമാരെ അണി നിരത്തിയുള്ള സമ്മേളനം ആണ് സംഘപരിവാർ അജണ്ടയിലെ ഒന്നാംഘട്ടം. ധർമ്മസഭയുടെ മാതൃകയിൽ ബംഗളൂരുവിലും നാഗ്പൂരിലും സമ്മേളനം നടത്തും. ഇതിന്റെ തുടർച്ചയായി രാജ്യത്തെ 150 നഗരങ്ങളിൽ എങ്കിലും ചെറുതും വലുതുമായ റാലികൾ നടത്തും. പാർലമെന്റിൽ രാമക്ഷേത്റ നിർമ്മാണത്തിന് ആയി ബില്ല് കൊണ്ടുവരാൻ എം.പിമാരെ സ്വാധീനിക്കുക ആണ് രണ്ടാംഘട്ടം. എല്ലാ എം.പിമാർക്കും നേരിട്ട് നിവേദനം നൽകും

8. ഡിസംബറിൽ രാംലീല മൈതാനിയിൽ സന്യാസിമാരേയും സംഘ്പരിവാർ പ്റവർത്തകരേയും അണിനിരത്തിയുള്ള മഹാ റാലിയാണ് മൂന്നാംഘട്ടം. ഡിസംബറിൽ പാർലമെന്റിൽ ശൈത്യകാല സമ്മേളനം നടക്കുന്ന അതേസമയത്ത് പുറത്ത് രാമക്ഷേത്റത്തിനായുള്ള റാലികളും സമ്മേളനങ്ങളും സജീവമാക്കുക ആണ് ലക്ഷ്യം. ഇന്നത്തെ റാലിയോട് അനുബന്ധിച്ച് അയോധ്യയിൽ കനത്ത സുരക്ഷയ്ക്ക് പുറമെ നിരോധനാജ്ഞയും പ്റഖ്യാപിച്ചിട്ടുണ്ട്

9. ജമ്മു കാശ്മീരിലെ ഷോപ്പിയാനിൽ സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ. അഞ്ചു ഭീകരരെ സുരക്ഷാസേന വധിച്ചു. ഒരു സൈനികന് വീരമൃത്യു. ഇന്ന് പുലർച്ചെ ആരംഭിച്ച ഏറ്റുമുട്ടൽ ഇപ്പോഴും തുടരുക ആണ്. ഒരു ഭീകരൻ കൂടി ഒളിച്ചിരിക്കുന്നുണ്ട് എന്നാണ് സൂചന. പ്റദേശത്തു നിന്ന് ആയുധങ്ങളും സുരക്ഷാസേന കണ്ടെടുത്തിട്ടുണ്ട്. ഷോപ്പിയാനിലെ തന്നെ നദിഗ്റാം ഗ്റാമത്തിൽ ഈ മാസം 20ന് ഉണ്ടായ ഏറ്റുമുട്ടലിൽ നാലു ഭീകരരെ സുരക്ഷാസേന വധിച്ചിരുന്നു