modi

ഇന്ത്യയിൽ ആദ്യമായി ഒരു പ്രധാനമന്ത്രി റേഡിയോയിലൂടെ നടത്തുന്ന പ്രക്ഷേപണ പരമ്പരയാണ് മൻ കി ബാത്ത് എന്ന പേരിലറിയപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഭാഷണം. ഒരിയ്ക്കൽ അമേരിക്കയിൽ സന്ദർശനം നടത്തവേ അന്നത്തെ പ്രസിഡന്റ് ബരാക് ഒബാമ നടത്തിയിരുന്ന റേഡിയോ പരിപാടിയിൽ നിന്നുമാണ് മൻ കി ബാത്ത് എന്ന ആശയം മോദിയുടെ മനസിൽ രൂപമെടുത്തത്.

ഇന്ന് മൻ കി ബാത്ത് 50 എപ്പിസോഡുകൾ പൂർത്തിയാക്കിയിരിക്കുകയാണ്. മലയാളത്തിൽ നരേന്ദ്രമോദിയ്ക്ക് ശബ്ദം നൽകുന്നത് ആകാശവാണിയിൽ ഉദ്യോഗസ്ഥനായ ഉണ്ണികൃഷ്ണനാണ്. അമ്പത് എപ്പിസോഡുകൾക്കും മലയാളത്തിൽ നരേന്ദ്ര മോദിയ്ക്ക് ശബ്ദം നൽകാനായി എന്നത് തന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണെന്ന് അദ്ദേഹം ഫേസ്ബുക്കിൽ കുറിക്കുന്നു. ഇതോടൊപ്പം ഈ പരിപാടി ചെയ്യുന്നതിനെ സംബന്ധിച്ച് ഒരു ചെറിയ വിവരണവും അദ്ദേഹം നൽകുന്നുണ്ട്. ഇതിൽ ശ്രദ്ധേയമായ കാര്യം കഴിഞ്ഞ അമ്പത് എപ്പിസോഡുകളിൽ ഒന്നിൽപ്പോലും പ്രധാനമന്ത്രി രാഷ്ട്രീയം കലർത്താൻ ശ്രമിച്ചിട്ടില്ല എന്നതാണ്. ഒരു സ്വതന്ത്ര ഏജൻസിയുടെ പഠനത്തിലെ റിപ്പോർട്ടിലാണ് ഈ വിവരമുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
പ്രധാനമന്ത്രിയുടെ മൻ കി ബാത്ത് 50 എപ്പിസോഡുകൾ ഇന്ന് പൂർത്തിയാക്കിയിരിക്കുന്നു. ഈ അമ്പത് എപ്പിസോഡുകൾക്കും മലയാളത്തിൽ നരേന്ദ്രമോദിയ്ക്ക് ശബ്ദം നൽകാനായി എന്നത് എന്നെ സംബന്ധിച്ചിടത്തോളം ഒരു ഭാഗ്യമാണ്. ഇതാദ്യമായാണ് ഒരു പ്രധാനമന്ത്രി റേഡിയോയിലൂടെ ഒരു പ്രക്ഷേപണ പരമ്പരയ്ക്ക് തുടക്കമിടുന്നത്. പ്രതിമാസ പരിപാടികളിൽ ഒരിക്കലും രാഷ്ട്രീയം കടന്നുവന്നിട്ടില്ല എന്നത് ശ്രദ്ധേയമാണ്. മൻ കി ബാത്തിന്റെ കഴിഞ്ഞ 50 എപ്പിസോഡുകളെക്കുറിച്ച് ഒരു സ്വതന്ത്ര ഏജൻസി ഓരോ വാക്കും എടുത്ത് പരിശോധിച്ചതിൽ നിന്നും മനസ്സിലാക്കിയത് ഇതിൽ രാഷ്ട്രീയം പരാമർശവിധേയമായിട്ടില്ല എന്നാണ്. രാജ്യം നേരിടുന്ന ഏതാണ്ട് എല്ലാ വിഷയങ്ങളും ഇതിൽ പരാമർശിക്കപ്പെടുന്നുണ്ട്. പ്രധാനമന്ത്രി പ്രക്ഷേപകനെന്ന നിലയിൽ എത്രമാത്രം വിദഗ്ധമായാണ് ഭാഷകൈകാര്യം ചെയ്യുന്നത് അതിന്റെ അവതരണ രീതി എന്നിവയൊക്കെ പ്രശംസനീയം തന്നെയാണ്. മോദിയുടെ മലയാളമൊഴിയാകാൻ കഴിഞ്ഞതിൽ ഒരു എളിയ പ്രക്ഷേപകനെന്ന നിലയിൽ ഞാനും അഭിമാനിക്കുന്നു എന്റെ ടീമിനോടൊപ്പം. പറക്കോട് ഉണ്ണികൃഷ്ണൻ