amit-shah

മദ്ധ്യപ്രദേശ്: ബി.ജെ.പി അദ്ധ്യക്ഷൻ അമിത്ഷായ്ക്ക് വീണ്ടും ചുവട് പിഴച്ചു. കഴിഞ്ഞ ദിവസം മിസോറാമിൽ ഹെലികോപ്ടറിൽ നിന്നും ഇറങ്ങി വരുന്നതിനിടെ വഴുതിയിരുന്നു. ഇപ്പോൾ മദ്ധ്യപ്രദേശിൽ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ വേദിയിലാണ് വഴുതി വീണത്. തുടർച്ചയായി രണ്ടാം തവണയാണ് അമിത്ഷായ്‌ക്ക് ചുവട് പിഴയ്‌ക്കുന്നത്.

മദ്ധ്യപ്രദേശിലെ അശോക് നഗറിൽ, രഥത്തിന്റ മാതൃകയിൽ തയ്യാറാക്കിയ വേദിയിൽ ജനങ്ങളെ സംബോധന ചെയ്യവെ വഴുതി വീഴുകയായിരുന്നു അമിത് ഷാ. സാമൂഹമാദ്ധ്യമങ്ങളിൽ ചുവട് പിഴച്ച അമിത് ഷായുടെ വീഡിയോ വെെറലാവുകയാണ്. നവംബർ 28നാണ് മദ്ധ്യപ്രദേശ് നിയമസഭയിലെ 230 സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

Amit Shah falls off stage during a rally in MP.#BJPkilledFarmers #BJPWinningMP pic.twitter.com/Imc1yrGC0Y

— Zoya. (@RangDeTiranga) November 24, 2018

Amit Shah falls from helicopter during campaign trail in Mizoram.#MizoramElections #MizoramWithCongress pic.twitter.com/6hcvuW3Xzg

— Zoya. (@RangDeTiranga) November 24, 2018