ബെംഗളൂരു: മുതിർന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്ര മന്ത്രിയുമായ സി.കെ. ജാഫർ ഷെരീഫ് (85) അന്തരിച്ചു. വാർധക്യ സഹജമായ അസുഖത്തെത്തുടർന്ന് ബെംഗളൂരുവിൽ ചികിൽസയിലായിരുന്നു അദ്ദേഹം. നരസിംഹറാവു മന്ത്രിസഭയിൽ 1991 മുതൽ 95 വരെ കേന്ദ്ര റയിൽവേ മന്ത്രിയായിരുന്നു. ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നായിരുന്നു അന്ത്യം.
കുഴഞ്ഞു വീണതിനെത്തുടർന്ന് വെള്ളിയാഴ്ചയാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കോൺഗ്രസിൽ പിളർപ്പുണ്ടായപ്പോൾ ഇന്ദിരാഗാന്ധിയ്ക്കൊപ്പമായിരുന്നു അദ്ദേഹം. രാജ്യത്തെ തീവണ്ടിപ്പാളങ്ങളുടെ ഗേജ് മാറ്റത്തിൽ പ്രധാന പങ്കു വഹിച്ചത് ജാഫർ ഷെരീഫാണ്. ഒട്ടേറെ ജനക്ഷേമ പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കാനും അദ്ദേഹത്തിന് സാധിച്ചു.