കന്നഡ ചലച്ചിത്ര താരവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന എം.എച്ച്.അംബരിഷിന് യാത്രാമൊഴിയേകി താരങ്ങൾ. സമൂഹമാദ്ധ്യമങ്ങളിൽ താരങ്ങൾ ദുഃഖം രേഖപ്പെടുത്തി. അംബരിഷിന്റെ വേർപാടിൽ നടൻ മമ്മൂട്ടി അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിൽ വേദനാജനകമായ കുറിപ്പ് പങ്കുവെച്ചു.
'നിങ്ങളുടെ സിനിമകളിലൂടെയും രാഷ്ട്രീയത്തിലൂടെയും ഈ ലോകത്തിന് നിങ്ങളെന്നും പ്രിയപ്പെട്ടവനായിരിക്കും. പക്ഷെ എനിക്ക്, എന്റെ മദ്രാസ് ദിനങ്ങളിൽ ആദ്യം കിട്ടിയ ഏറ്റവും നല്ല സുഹൃത്തുക്കളിൽ ഒരാളായിരുന്നു നിങ്ങൾ. പിന്നീടുള്ള വർഷങ്ങളിൽ നമ്മുടെ സൗഹൃദവും വളർന്നു. എന്നും ആ ബന്ധം കാത്തുസൂക്ഷിക്കാൻ നമുക്ക് കഴിഞ്ഞു. ന്യൂഡൽഹി എന്ന ചിത്രം കന്നടയിൽ ഒരുക്കിയപ്പോൾ അതിലെ കേന്ദ്ര കഥാപാത്രമായി നിങ്ങൾ വന്നപ്പോൾ അതെനിക്ക് വല്ലാത്ത സന്തോഷമായിരുന്നു. ഞാനിപ്പോൾ എന്തെഴുതിയാലും എന്റെ നഷ്ടം എത്രത്തോളമാണ് എന്ന് പറഞ്ഞറിയിക്കാൻ സാധിക്കില്ല. ഞാൻ നിങ്ങളെ മിസ് ചെയ്യും ‘ബോസ്’, പിന്നെ നിങ്ങളുടെ ആ വിളിയും,’ വേദനയോടെ മമ്മൂട്ടി തന്റെ ഫേസ്ബുക്കിൽ കുറിച്ചു.
'പ്രിയ സുഹൃത്തും സഹോദരനുമായ അംബരീഷിന്റെ വിയോഗ വാർത്ത ഹൃദയഭേദകമാണെന്നും കുടുംബത്തിനും എന്റെ അനുശോചനങ്ങൾ നേരുന്നുവെന്നും മോഹൻലാൽ കുറിച്ചു.
അത്ഭുതം ജനിപ്പിക്കുന്ന മനുഷ്യനായിരുന്നു അംബരീഷെന്ന് രജനികാന്ത് ട്വിറ്ററിൽ കുറിച്ചു.
A wonderful human being ... my best friend ... I have lost you today and will miss you ... Rest In Peace #Ambrish
— Rajinikanth (@rajinikanth) November 24, 2018
സുഹാസിനി, ഖുശ്ബു തുടങ്ങിയവരും അംബരീഷിന്റെ വിയോഗത്തിൽ ദുഃഖം രേഖപ്പെടുത്തി. ‘നഷ്ടമായത് വിലപ്പെട്ട, വലിയ മനസ്സുള്ള ഒരിതിഹാസത്തിനെ, പ്രിയപ്പെട്ട കൂട്ടുകാരനെ…’ ക്ലാസ്സ് ഓഫ് 80സി’ന് തുടക്കം കുറിച്ച സുഹാസിനി പറഞ്ഞു.
We lose a gem a legend a great heart and a very dear friend
— Suhasini Maniratnam (@hasinimani) November 24, 2018
ഹൃദയാഘാതത്തെ തുടർന്ന് ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിൽ ഇന്നലെ രാത്രിയോടെ അന്തരിച്ച പ്രിയതാരത്തെ അവസാനമായി കാണാൻ നിരവധി പ്രമുഖരാണ് എത്തിയത്.