coffee

ദിവസവും ആറോ ഏഴോ കപ്പ് കാപ്പി കുടിക്കുന്ന ശീലമുള്ള ആളാണോ നിങ്ങൾ. എന്നാലിത് തീർച്ചയായും വായിക്കണം. കാപ്പി ഇഷ്ടപാനീയമാണെങ്കിലും അമിതമായാൽ ഹൃദയത്തെ ബാധിക്കുമെന്നാണ് പഠനങ്ങൾ നൽകുന്ന സൂചന. ഹൃദയമിടിപ്പ് ക്രമമല്ലാതാവുക, ഉയർന്ന രക്തസമ്മർദ്ദം, പരിഭ്രാന്തി, അസ്വസ്ഥത, ഉത്കണ്ഠ എന്നിവയും ഇതിന്റെ പരിണിതഫലമായുണ്ടാകും. സമ്മർദ്ദ ഹോർമോണായ കോർട്ടിസോളിന്റെ ഉത്പാദനം കാപ്പിയിലടങ്ങിയിരിക്കുന്ന കഫീൻ വർദ്ധിപ്പിക്കുന്നത് സമ്മർദ്ദം കൂടാൻ കാരണമാകുന്നു. ഇതാണ് പരിഭ്രാന്തി, അസ്വസ്ഥത, ഉത്കണ്ഠ എന്നിവയുണ്ടാക്കുന്നത്.