നിവിൻ പോളിക്ക് മുട്ടൻ പണികൊടുത്ത് അജു വർഗീസ്. സോഷ്യൽ മീഡിയയിൽ ട്രോളിയാണ് അജു വർഗീസ് പണികൊടുത്തത്. നിവിന്റെ അവസാനം പുറത്തിറങ്ങിയ ചിത്രം 'കായംകുളം കൊച്ചുണ്ണി'യുടെ ചിത്രീകരണത്തിനിടെയുള്ള ഒരു ഫോട്ടോ ഷെയർ ചെയ്‌താണ് അജു നിവിനെ ട്രോളിയിരിക്കുന്നത്. കയറുകൊണ്ട് കട്ടിലിൽ കെട്ടിയിട്ടിരിക്കുന്ന അവസ്ഥയിൽ മൊബൈൽ ഫോണിൽ നോക്കുന്ന നിവിന്റെ ചിത്രമാണ് അജു ഷെയർ ചെയ്‌തിരിക്കുന്നത്.
ഇൻസ്റ്റഗ്രാമിൽ പോസ്റ്റ് ചെയ്‌തിരിക്കുന്ന ചിത്രത്തിന് അജു നൽകിയ അടിക്കുറിപ്പും ശ്രദ്ധേയമാണ്. ‘ഗൂഗിൾ നോക്കി രക്ഷപ്പെടാൻ ശ്രമിക്കുന്ന കൊച്ചുണ്ണി’ എന്നായിരുന്നു ചിത്രത്തിന് നൽകിയ കുറിപ്പ്. പോസ്റ്റും കുറിപ്പും വെെറലായതോടെ നിരവധി പേരാണ് ചിത്രത്തിന് കമന്റ് ചെയ്‌തിരിക്കുന്നത്.