vinod-kumar

പനാജി: ഗോവയിൽ നടക്കുന്ന രാജ്യാന്തര ചലച്ചിത്രോത്സവത്തിൽ പങ്കെടുക്കാൻ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് നിരവധി മാധ്യമ പ്രവർത്തകർ വരാറുണ്ട്. അവർക്ക് സൗകര്യങ്ങൾ ഒരുക്കുക എളുപ്പമല്ല. എന്നാൽ കഴിഞ്ഞ രണ്ടര വർഷമായി പ്രസ് ഇൻഫർമേഷൻ ബ്യൂറോയിൽ എല്ലാം ഓ.കെയാണ്. കാരണം ഗോവയിലെ പി.ഐ.ബി മേധാവി തിരുവനന്തപുരം തിരുമല സ്വദേശി വിനോദ്കുമാറാണ്. സൗമ്യനായ ഇദ്ദേഹം എല്ലാ വിവരങ്ങളും അപ്പപ്പോൾ മാധ്യമ പ്രവർത്തകരെ അറിയിക്കുന്നു. അതിനു വേണ്ടി എത്ര നേരം പ്രവർത്തിക്കാനും ഒരു മടിയുമില്ല.

2011 ലാണ് വിനോദ് ഐ.ഐ.എസിൽ ചേരുന്നത്.പ്രസാർഭാരതിയിൽ ഡി.ഡി ന്യൂസിന്റെ സോഷ്യൽ മീഡിയ കൈകാര്യം ചെയ്തായിരുന്നു തുടക്കം. ഗോവയിൽ എത്തിയിട്ട് രണ്ടര വർഷമായി.

പി.ഐ.ബിയിലാണ് ചലച്ചിത്ര പ്രവർത്തകരുടെ പത്ര സമ്മേളനങ്ങൾ എല്ലാം നടക്കുന്നത്. വിവിധ രാജ്യങ്ങളിൽ നിന്നും സംസ്ഥാനങ്ങളിൽ നിന്നുമുള ചലച്ചിത്ര പ്രവർത്തകരെ അവതരിപ്പിക്കുന്നത് വിനോദാണ്.തുടക്കത്തിൽ ചില ചോദ്യങ്ങളും വിനോദ് തന്നെ ചോദിക്കും. സിനിമയെക്കുറിച്ച് വിനോദിന് നല്ല ധാരണയുണ്ട്.പണ്ട് എല്ലാ സിനിമകളും കാണുമായിരുന്നു. ഐ.എഫ്.എഫ്.കെയിൽ ഡെലിഗേറ്റായിരുന്നു. പി.ഐ.ബിയിൽ വരുന്നതിനു മുമ്പ് കോഗ് നി സെന്റിലും ,എച്ച്.എല്ലി.ലും പ്രവർത്തിച്ചിരുന്നു.

വിനോദിന്റെ അച്ഛൻ ബി.ദിനേശ് പേട്ടയ്ക്കടുത്ത് ആനയറ സ്വദേശിയാണ്. വിജയകുമാരിയാണ് അമ്മ. ഗോവയിൽ ആദായനികുതി വകുപ്പ് ഇൻസ്‌പെക്ടറായ സീനയാണ് ഭാര്യ. ആഗ്‌നേയ് മകനാണ്. തിരുവനന്തപുരത്ത് മോഹൻദാസ് കോളേജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് എഞ്ചിനീയറിംഗിൽ ബിരുദം നേടിയ വിനോദ് എല്ലാവരോടും ഇടപഴകുന്നതിൽ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. മുമ്പ് സിനിമകൾ എല്ലാം കാണുമായിരുന്നു. എന്നാൽ ഇവിടെ സമയം കിട്ടാറില്ല. ഈ തിരക്കിനിടയിലും വിനോദ് ഷാജി എൻ.കരുണിന്റെ ഓളും ജയരാജിന്റെ ഭയാനകവും കണ്ടു.