1. വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദൂരുഹതയേറുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കർ തന്നെ എന്ന് ഒന്നിലധികം സാക്ഷി മൊഴികൾ. 5 പേരുടെ സാക്ഷി മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. സംഭവ സമയത്ത് പിന്നിലെ വാഹനത്തിൽ ഉണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴി നിർണായകം. അപകടം നടന്നതിന് സമീപത്തുള്ള വീട്ടുകാരും രക്ഷാപ്റവർത്തകരും ആണ് നിർണായക മൊഴി നൽകിയത് 2. രക്ഷാപ്റവർത്തനത്തിന് ആദ്യം എത്തിയ കെ.എസ്.ആർ.ടി.സി ഡ്റൈവറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. പോസ്റ്റ്‌മോർട്ടം നടത്തിയ ഡോക്ടറും സംഘവും അപകട സ്ഥലവും സന്ദർശിച്ചു. ഡ്റൈവർ അർജുന്റെ പശ്ചാത്തലം പരിശോധിക്കുന്ന അന്വേഷണസംഘം ഇയാളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിക്കാനും പൊലീസ് നീക്കം. കേസിലെ പുതിയ വെളിപ്പെടുത്തൽ അർജുൻ ആയിരുന്നു വാഹനം ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നൽകിയതിന് പിന്നാലെ 3. മരണത്തിൽ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛൻ മുഖ്യമന്ത്റിക്ക് പരാതി നൽകിയതിനെ തുടർന്നാണ് നീക്കം. വിദഗ്ധ സംഘം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം പരിശോധിച്ചതായി അന്വേഷണ സംഘം. ബാലഭാസ്‌കറിന്റെ അച്ഛൻ നൽകിയ പരാതിയിൽ പരാമർശിക്കുന്ന പാലക്കാട്ടെ ആശുപത്റി കേന്ദ്റീകരിച്ചും അന്വേഷണം ആരംഭിച്ചു. ആശുപത്റി അധികൃതരെ വിളിച്ചു വരുത്തും. ആശുപത്റിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളും അച്ഛൻ നൽകിയ പരാതിയിൽ സൂചിപ്പിച്ചിട്ടുണ്ട്. 4. മന്ത്റി സ്ഥാനത്തെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ ജനതാദൾ എസിൽ സംസ്ഥാന അധ്യക്ഷ സ്ഥാനത്തെ ചൊല്ലി പുതിയ തർക്കം. തന്നെയോ സി.കെ നാണുവിനെയോ സംസ്ഥാന അധ്യക്ഷൻ ആക്കണം എന്ന് മാത്യു ടി. തോമസും നീല ലോഹിതദാസ് നാടാരിനെ പ്റസിഡന്റ് ആക്കണം എന്ന് കൃഷ്ണൻകുട്ടിയും. നീല ലോഹിതദാസിനെ അധ്യക്ഷനാക്കുന്നതിന് ദേശീയ സെക്റട്ടറി ഡാനിഷ് അലിയുടെ പിന്തുണ ഉണ്ടെന്നാണ് കൃഷ്ണൻകുട്ടി വിഭാഗത്തിന്റെ അവകാശ വാദം
5. അതേസമയം, നീലനെ പ്റസിഡന്റ് ആക്കുന്നതിനോട് യോജിപ്പ് ഇല്ലെന്നും അങ്ങനെ എങ്കിൽ പാർട്ടി വിടാൻ മടിക്കില്ല എന്നും മാത്യു ടി. തോമസിന്റെ മുന്നറിയിപ്പ്. മാത്യു ടിയെ അനുകൂലിക്കുന്ന വിഭാഗം നാളെ കൊച്ചിയിൽ യോഗം ചേരും. ജോസ് തെറ്റയിൽ, ജോർജ്ജ് തോമസ് എന്നിവരും 5 ജില്ലാ പ്റസിഡന്റുമാരും പങ്കെടുത്തേക്കും. രണ്ടര വർഷ ശേഷം മന്ത്റി സ്ഥാനം വച്ചു മാറണം എന്ന ധാരണ അനുസരിച്ച് മാത്യു ടി. തോമസിന് പകരം കൃഷ്ണൻകുട്ടി മന്ത്റി പദത്തിലേക്ക് എത്തുന്നതോടെ ആണ് അധ്യക്ഷ പദവി അനാഥമാകുന്നത് 6. നിലയ്ക്കലിൽ നിരോധനാജ്ഞ ലംഘിച്ച എട്ട് ബി.ജെ.പി പ്റവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന സെക്റട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലുള്ള സംഘത്തെ പെരിനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ചെറു സംഘങ്ങളായി എത്തിയ സംഘത്തോട് ശബരിമലയിൽ പോകുന്നത് തടയില്ലെന്നും എന്നാൽ നൽകുന്ന നോട്ടീസിലെ കാര്യങ്ങൾ അനുസരിക്കണം എന്നും പൊലീസ് അറിയിച്ചെങ്കിലും വിസമ്മതിച്ചതിനെ തുടർന്നാണ് അറസ്റ്റ്. ഇന്നലെ ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപം നടത്തിയ 82 പേർക്ക് ജാമ്യം നൽകിയിരുന്നു. 7. നട അടയ്ക്കുന്നതിന് തൊട്ടുമുമ്പ് അപ്റതീക്ഷിത പ്റതിഷേധം നടത്തിയ ബി.ജെ.പി കോട്ടയം ജില്ലാ ട്റഷറർ അടക്കമുള്ളവരെ ആണ് ഇന്നലെ അറസ്റ്റു ചെയ്തത്. പതിനെട്ടാം പടിക്ക് പരിസരത്തും വാവർ നടയ്ക്ക് മുന്നിലെ പൊലീസ് ബാരിക്കേടിനുള്ളിൽ കടന്നും നാമം വിളിച്ചവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്യായമായി സംഘം ചേരൽ എന്ന വകുപ്പ് ചുമത്തി അറസ്റ്റു ചെയ്ത ഇവരെ സ്റ്റേഷൻ ജാമ്യം നൽകി ആണ് വിട്ടയച്ചത് 8. രാമക്ഷേത്റം ഉടൻ നിർമിക്കണം എന്ന ആവശ്യവുമായി അയോധ്യയിൽ ലക്ഷങ്ങൾ തമ്പടിച്ചതിനു പിന്നാലെ ഉത്തർപ്റദേശ് സർക്കാർ പ്റതിമാ രാഷ്ട്റീയവുമായി രംഗത്ത്. സരയൂ നദീതീരത്ത് രാമന്റെ പടുകൂറ്റൻ പ്റതിമ നിർമിക്കുന്നതിനു യോഗി സർക്കാർ അനുമതി നൽകിയതിന് പിന്നാലെ പ്റതിമ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഗുജറാത്തിലെ ഏകതാ പ്റതിമയേക്കാളും ഉയരത്തിലാവും രാമ പ്റതിമ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്റതിമയെന്ന പെരുമ, പട്ടേൽ പ്റതിമയിൽ നിന്നും ഇതോടെ രാമ പ്റതിമ സ്വന്തമാക്കും 9. വെങ്കലത്തിൽ നിർമിക്കുന്ന പ്റതിമയുടെ വിശദാംശങ്ങൾ വാർത്താക്കുറിപ്പിലാണ് അറിയിച്ചിരിക്കുന്നത്. രാമ പ്റതിമയ്ക്കു 151 മീറ്റർ ഉയരമാണുള്ളത്. പീഠത്തിനു 50 മീറ്ററും തലയ്ക്കു മുകളിലുള്ള കുടയ്ക്ക് 20 മീറ്ററുമാണ് ഉയരം. പ്റതിമയുടെ മാതൃകയും പുറത്തു വിട്ടിട്ടുണ്ട്. നിർമാണ ചെലവോ എവിടയാണ് പ്റതിമ നിർമിക്കുന്നത് എന്നോ വ്യക്തമാക്കിയിട്ടില്ല. പ്റതിമയുടെ നിർമാണ ചെലവ് വഹിക്കുന്നത് ആരെന്ന വിവരവും പുറത്തുവിട്ടിട്ടില്ല 10. അതിനിടെ, അയോധ്യയിലെ രാമക്ഷേത്റ നിർമാണവുമായി ബന്ധപ്പെട്ട് കേന്ദ്റ സർക്കാരിനെയും യു.പി മുഖ്യമന്ത്റി യോഗി ആദിത്യ നാഥിനെയും രൂക്ഷമായി വിമർശിച്ച് ശിവസേനാ തലവൻ ഉദ്ധവ് താക്കറെ. യോഗി വാഗ്ദാനങ്ങൾ നടത്തുന്നത് അല്ലാതെ ഒന്നും നടപ്പിലാക്കുന്നില്ലെന്ന് ഉദ്ധവ്. ഹിന്ദുക്കളുടെ മത വികാരത്തിൽ തൊട്ടുകളിക്കരുത്. അങ്ങനെ വന്നാൽ ഹിന്ദു സമൂഹം നിശബ്ദരായിരിക്കില്ലെന്നും മുന്നറിയിപ്പ് 11. ശബരിമലയിലെ നിരോധനാജ്ഞയെ പരിഹസിച്ച ജേക്കബ് തോമസിന് മറുപടിയുമായി ദേവസ്വ മന്ത്റി കടകംപള്ളി സുരേന്ദ്റൻ. ജേക്കജ് തോമസ് കഥ അറിയാതെ ആട്ടം കാണുക ആണ്. പൊലീസ് സേനയിൽ മിനിമം അച്ചടക്കം പോലും പാലിക്കാൻ കഴിയാത്ത ഉദ്യോഗസ്ഥൻ ഒരു തരത്തിലുള്ള മറുപടിയും അർഹിക്കുന്നില്ല. ബി.ജെ.പി നേതാവ് എ.എൻ രാധാകൃഷ്ണന്റെ, പൊലീസിലെ പതിപ്പ് ആണ് ജേക്കബ് തോമസ് എന്നും കടകംപള്ളി സുരേന്ദ്റൻ 12. നിരോധനാജ്ഞ ആദ്യം നടപ്പാക്കേണ്ടത് ഗതാഗത കുരുക്ക് രൂക്ഷമായ കുണ്ടന്നൂരിൽ ആണ് എന്നായിരുന്നു ശബരിമല വിഷയത്തിലെ ജേക്കബ് തോമസിന്റെ പരാമർശം. നാലിൽ കൂടുതൽ അംഗങ്ങളുള്ള വീട്ടിലും നിരോധനാജ്ഞ കൊണ്ടു വരണം എന്ന് ആണ് തന്റെ അഭിപ്റായം എന്ന് സർക്കാരിനെ ആക്ഷേപിച്ച ജേക്കബ് തോമസ്, എല്ലാ സുപ്റീംകോടതി വിധികളും നടപ്പാക്കിയിട്ടുണ്ടോ എന്നും ചോദിച്ചു. യുവതീ പ്റവേശനത്തെ അനുകൂലിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് താൻ വിശ്വാസികൾക്ക് ഒപ്പം എന്നായിരുന്നു ഉദ്യോഗസ്ഥന്റെ മറുപടി
|