ലക്‌നൗ: അയോദ്ധ്യയിൽ രാമക്ഷേത്ര നിർമ്മാണത്തിന് വി.എച്ച്.പി മുന്നിട്ടിറങ്ങുമ്പോൾ സരയൂ നദീ തീരത്ത് ശ്രീരാമന്റെ പ്രതിമ സ്ഥാപിക്കാനൊരുങ്ങുകയാണ് യു.പിയിലെ യോഗി ആദിത്യനാഥ് സർക്കാർ. നിർമ്മാണ ചെലവ് എത്രയെന്ന് വ്യക്തമാക്കിയിട്ടില്ലെങ്കിലും വെങ്കലത്തിൽ തീർക്കുന്ന പ്രതിമയുടെ പ്രത്യേകതകൾ സർക്കാർ വിശദമാക്കുന്നു. ഗുജറാത്തിലെ സർദാർ വല്ലഭായി പട്ടേൽ പ്രതിമയെക്കാൾ ഉയരത്തിലാകും ശ്രീരാമ പ്രതിമ സ്ഥാപിക്കുക.
ഉയരം: 221 മീറ്റർ
രാമൻ: 151 മീറ്റർ
കുട: 20 മീറ്റർ
പീഠം : 50 മീറ്റർ
പീഠത്തിനടിയിൽ അയോദ്ധ്യ, ഇഷ്വാകു രാജവംശം, രാജാ മനു, രാമജന്മ ഭൂമി എന്നിവയുടെ ചരിത്രം വിളിച്ചോതുന്ന അത്യാധുനിക മ്യൂസിയം.
നവ്യ അയോദ്ധ്യ പദ്ധതിയുടെ ഭാഗമായി ചെലവ് വഹിക്കുന്നത് സംസ്ഥാന സർക്കാർ
ലക്ഷ്യം വിനോദ സഞ്ചാരം
ഒപ്പം നിഷാദ രാജനും
34 കോടി ചെലവിൽ നിഷാദ രാജ ശ്രീരാമ പ്രതിമയോട് ചേർന്ന് മത്സ്യത്തൊഴിലാളി സമൂഹത്തിന്റെ പ്രതീകമായ നിഷാദ രാജാവിന്റെ പ്രതിമയും നിർമ്മിക്കും. വനവാസ കാലത്ത് രാമനെയും സീതയെയും നിഷാദ രാജ ഗംഗാനദി കടക്കാൻ സഹായിച്ചെന്നാണ് വിശ്വാസം