behra

ന്യൂഡൽഹി: ശബരിമലയിൽ വിധി നടപ്പാക്കാൻ കൃത്യമായ മാർഗനിർദേശം വേണമെന്നാവശ്യപ്പെട്ട് കേരള പൊലീസ് സുപ്രീം കോടതിയിലേക്ക്. ഉന്നത ഉദ്യോഗസ്ഥർ ഇതുമായി ബന്ധപ്പെട്ട് ഡൽഹിയിൽ അഭിഭാഷകരുമായി ചർച്ച നടത്തി കഴിഞ്ഞു. മൂന്ന് ദിവസത്തിനുള്ളിൽ ഹർജി നൽകാനാണ് തീരുമാനം.

ഹൈക്കോടതി പരാമർശങ്ങൾ ജോലിക്ക് തടസമാകുന്നുവെന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സുപ്രീം കോടതിയെ സമീപിക്കുന്നത്. വിധി നടപ്പാക്കാൻ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ടെന്ന് പൊലീസ് ഹർജിയിൽ ചൂണ്ടിക്കാട്ടും. എന്നാൽ പല കോടതികളിലായി പൊലീസിന്റെ ജോലി തടസ്സപ്പെടുത്തുന്ന രീതിയിൽ ഹർജികൾ വരുന്നു. ഇതിനാൽ വിധി നടപ്പാക്കാനാകുന്നില്ലെന്നും പൊലീസ് വ്യക്തമാക്കുന്നു.

കടുത്ത നിയന്ത്രണങ്ങളുടെയും ശബരിമലയിൽ പ്രഖ്യാപിച്ചിരിയ്‌ക്കുന്ന നിരോധനാജ്ഞയുടെയും പേരിൽ വലിയ വിമർശനങ്ങളാണ് പൊലീസിന് കേൾക്കേണ്ടി വന്നത്. സുപ്രീം കോടതി ഉത്തരവ് നടപ്പാക്കാനും ക്രമസമാധാനപാലനത്തിനുമാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയതെന്ന് എജിയടക്കം ഹൈക്കോടതിയിൽ ഹാജരായി പല തലവണ വിശദീകരണം നൽകേണ്ടി വന്നു. ഇതിന്റെയൊക്കെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.