ikkayude-shakadam-malayal

മോഹൻലാൽ ആരാധകരുടെ കഥ പറഞ്ഞ 'മോഹൻലാൽ' എന്ന സിനിമയിറങ്ങിയപ്പോൾ ഏതൊരു മമ്മൂട്ടി ആരാധകനും ആഗ്രഹിച്ചു കാണും ഇക്കയുടെ ആരാധകരുടെ കഥ പറയുന്ന സിനിമ വേണമെന്ന്. എന്നാൽ മമ്മൂക്ക ഫാൻസിനും സിനിമ വരുന്നു-പ്രിൻസ് അവറാച്ചൻ കഥയെഴുതി സംവിധാനം ചെയ്യുന്ന 'ഇക്കയുടെ ശകടം'. അങ്കമാലി ‌ഡയറീസ് എന്ന ചിത്രത്തിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായ അപ്പാനി ശരത്താണ് ചിത്രത്തിൽ മമ്മൂട്ടി ആരാധകനായി വേഷമിടുന്നത്. മമ്മൂട്ടി ഫാൻസ് അസോസിയേഷനിലെ നിരവധി പേർ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഒരു ടാക്‌സി ഡ്രൈവറായാണ് അപ്പാനി ശരത്ത് ചിത്രത്തിലെത്തുന്നത്. ചിത്രത്തിലെ മറ്റൊരു പ്രധാന വേഷം ജിബ്രൂട്ടൻ ഗോകുലൻ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ ടീസർ ഇരു കൈയ്യും നീട്ടി മമ്മൂട്ടി ആരാധകർ സ്വീകരിച്ചു കഴിഞ്ഞു.