modi

ജയ്‌പൂർ: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമ്മയെ കുറിച്ച് പരാമർശിച്ചുകൊണ്ടുള്ള കോൺഗ്രസ് നോതാവ് രാജ് ബാബറിന്റെ ഇൻഡോർ പ്രസംഗത്തിനു പിന്നാലെ മോദിയുടെ പിതാവിനെക്കുറിച്ചുള്ള മറ്റൊരു കോൺഗ്രസ് നേതാവിന്റെ പരാമർശവും വിവാദത്തിൽ. മുൻ കേന്ദ്രമന്ത്രിയും കോൺഗ്രസ് നേതാവുമായ വിലാസ് റാവു മുട്ടേംവർ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ നടത്തിയ പ്രസംഗം ബി.ജെ.പിയാണ് ഇന്നലെ ട്വിറ്ററിലൂടെ പങ്കുവച്ചത്.

കോൺഗ്രസ് അദ്ധ്യക്ഷൻ രാഹുൽ ഗാന്ധിയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അച്ഛൻമാരെ താരതമ്യപ്പെടുത്തിയായിരുന്നു വിലാസ് റാവുവിന്റെ പ്രസംഗം. മോദിയുടെ പിതാവ് ആരാണെന്ന് ആർക്കുമറിയില്ലെന്നും എന്നാൽ രാഹുൽ ഗാന്ധിയുടെ പിതാവ് രാജീവ് ഗാന്ധിയെ എല്ലാവ‌ർക്കും അറിയാമെന്നുമായിരുന്നു വിലാസ് റാവു പറഞ്ഞത്.

രൂപയുടെ മൂല്യം കുറയുന്നതിനെയും പ്രധാനമന്ത്രിയുടെ അമ്മയുടെ പ്രായവും തമ്മിൽ ബന്ധപ്പെടുത്തിക്കൊണ്ട് കഴി‌ഞ്ഞ ദിവസം ഇൻഡോറിൽകോൺഗ്രസ് നേതാവ് രാജ് ബാബർ നടത്തിയ പരാമർശത്തിനു പിന്നാലെയാണ് പുതിയ വിവാദം.