മോസ്കോ: മനുഷ്യൻ ചന്ദ്രനിൻ കാലുകുത്തിയത് മാനവരാശിക്ക് അഭിമാനിക്കാനുള്ള ശാസ്ത്ര വിജയമാണ്. 1969 ജൂലെെ 20ന് നീൽ ആസ്ട്രോങും സംഘവുമാണ് ആദ്യമായി ചന്ദ്രനിലിറങ്ങിയത്. അതിന് ശേഷം പന്ത്രണ്ട് തവണ നാസയുടെ യാത്രക്കാർ ചന്ദ്രനെ കീഴടക്കിയിരുന്നു. എന്നാൽ ഇതൊക്കെ അമേരിക്കയുടെ ഹോളിവുഡ് സിനിമയെ വെല്ലുന്ന രീതിയിലുള്ള നാടകമാണെന്നാണ് ചില ശാസ്ത്രഞ്ജൻമാർ വാദിക്കുന്നത്.
50 വർഷങ്ങൾക്ക് ശേഷം ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കാനൊരുങ്ങുകയാണ് റഷ്യൻ ബഹിരാകാശ ഏജൻസി. റഷ്യയുടെ ചാന്ദ്ര ദൗത്യത്തിലാണ് അമേരിക്കൻ യാത്രികർ ചന്ദ്രനിലിറങ്ങിയോ എന്ന കാര്യം പരിശോധിക്കുന്നത്. റഷ്യൻ റോസ്കോമോസ് തലവൻ ദിമിത്രി റൊഗോസിലാണ് ഇക്കാര്യം സൂചിപ്പിച്ചത്.
മനുഷ്യൻ ചന്ദ്രനിലിറങ്ങി എന്ന കാര്യം ലോകജനത പൂർണ്ണമായി വിശ്വസിക്കുന്നില്ല. നാസയുടെ ചാന്ദ്രദൗത്യം പൊള്ളയാണെന്നും അന്ന് സോവിയറ്റ് യൂണിയനെ പരാജയപ്പെടുത്താൻ വേണ്ടി അരങ്ങേറിയ നാടകമാണെന്നും പറയുന്നു. ഇതിന് നിരവധി തെളിവുകളാണ് അവർ മുന്നോട്ട് വെയ്ക്കുന്നത്. ചാന്ദ്രയാത്രയിലെ ഫോട്ടോ നിരത്തി പാറിപ്പറക്കുന്ന അമേരിക്കയുടെ പതാക മുതൽ ചന്ദ്രന്റെ ഘടനവരെ ഇവർ ചന്ദ്രനിലെത്തിയിട്ടില്ല എന്ന വാദത്തിന് ആക്കം കൂട്ടുന്നു.
1950 കളിൽ ബഹിരാകാശ യാത്രയ്ക്ക് തുടക്കമിട്ടത് സോവിയറ്ര് യൂണിയനാണ്. 1959 ലൂണ വിജയകരമായി ചന്ദ്രനിൽ ഇറങ്ങി. എന്നാൽ റഷ്യയുടെ പിന്നീടുള്ള ദൗത്യങ്ങളെല്ലാെം പരാജയപ്പെട്ടു. ഇതേ സമയം നാസയുടെ യാത്രികർ ചന്ദ്രനിലിറങ്ങിയത് യു.എസ്.എസ്.ആറിനെ ഞെട്ടിച്ചിരുന്നു.