uyare

ടൊവിനോ തോമസ്,​ ആസിഫ് അലി,​ പാർവ്വതി,​ എന്നിവർ പ്രധാനവേഷത്തിലെത്തുന്ന ഉയരെയുടെ മോഷൻ ടീസർ പുറത്തിറക്കി.
ആസിഡ് ആക്രമണം അതിജീവിച്ച പെൺകുട്ടിയുടെ കഥ പറയുന്ന ചിത്രമാണ് ഉയരെ. ദൃശ്യങ്ങൾ ഇല്ലാതെ ശബ്ദശകലങ്ങൾ മാത്രമാണ് ടീസറിലുള്ളത്. പല്ലവി എന്ന കഥാപാത്രമായാണ് പാർവ്വതി എത്തുക. പാർവ്വതിയുടെ ശബ്ദത്തോടെയാണ് ടീസർ അവസാനിക്കുന്നത്. മനു അശോകനാണ് ചിത്രം സംവിധാനം ചെയ്യുന്നത്.ബോബി&സഞ്ജയ് കൂട്ടുകെട്ടാണ് തിരക്കഥ. റഫീക്ക് അഹമ്മദും ഷോബിയും ചേർന്ന് ഗാനരചന നിർവ്വഹിക്കുന്നു. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. മുരളി മുകേഷ് ഛായാഗ്രഹണം നിർവ്വഹിക്കും.