തിരുവനന്തപുരം: ഡിസംബർ 7 മുതൽ 13 വരെ നടക്കുന്ന 23- ാം അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ ഡെലിഗേറ്റ് രജിസ്ട്രേഷന് അപേക്ഷിക്കാവുന്ന അവസാന തീയതി നവംബർ 30 വരെ നീട്ടി. വിദ്യാർത്ഥികളുടെ രജിസ്ട്രേഷനും തുടരും. https://registration.iffk.in/ എന്ന വെബ്സൈറ്റിൽ ഡെലിഗേറ്റ് രജിസ്ട്രേഷൻ നടത്താം. ഓഫ് ലൈനായി രജിസ്റ്റർ ചെയ്യുന്നവർക്ക് ശാസ്തമംഗലത്തെ ചലച്ചിത്ര അക്കാഡമി ഓഫീസിൽ സൗകര്യം ഏർപ്പെടുത്തിയിട്ടുണ്ട്.