news

1. 2007ല്‍ രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് മലയാളി അറസ്റ്റില്‍. കോഴിക്കോട് സ്വദേശി സുരേഷ് നായരാണ് ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയുടെ പിടിയിലായത്. സ്‌ഫോടനക്കേസില്‍ ബോംബുകള്‍ എത്തിച്ചത് സുരേഷാണ് എന്ന് എന്‍.ഐ.എയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. സ്‌ഫോടനത്തില്‍ 3 പേരാണ് കൊല്ലപ്പെട്ടത്

2. കേസില്‍ ഒളിവിലായിരുന്ന മൂന്ന് പേരില്‍ ഒരാളാണ് ഇപ്പോള്‍ അറസ്റ്റിലായിരിക്കുന്നത്. സുരേഷ് നായരെ കണ്ടെത്തുന്നവര്‍ക്ക് ദേശീയ അന്വേഷണ ഏജന്‍സി രണ്ട് ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു. സന്ദീപ് ദാങ്കെ,രാമചന്ദ്ര എന്നിവരാണ് ഒളിവിലുള്ള മറ്റ് രണ്ട് പേര്‍. ഗുജറാത്ത് ഭീകര വിരുദ്ധ സേന സുരേഷിനെ എന്‍.ഐ.എ കൈമാറും

3. ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ കൃത്യമായ മാര്‍ഗ നിര്‍ദ്ദേശം വേണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന പൊലീസ് കോടതിയിലേക്ക്. ഇതുമായി ബന്ധപ്പെട്ട് ഡല്‍ഹിയില്‍ അഭിഭാഷകരുമായി ചര്‍ച്ച നടത്തി ഉന്നത ഉദ്യോഗസ്ഥര്‍. ഹൈക്കോടതി പരാമര്‍ശങ്ങള്‍ ജോലിയ്ക്ക് തടസമാകുന്നു എന്ന നിരീക്ഷണത്തിന്റെ അടിസ്ഥാനത്തില്‍ ആണ് പൊലീസ് സുപ്രീംകോടതിയെ സമീപിക്കുന്നത്

4. വിധി നടപ്പാക്കാന്‍ എല്ലാ നടപടികളും സ്വീകരിച്ചിട്ടുണ്ട് എന്ന് പൊലീസ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടും. എന്നാല്‍ പല കോടതികളിലായി പൊലീസിന്റെ ജോലി തടസപ്പെടുത്തുന്ന രീതിയില്‍ ഹര്‍ജികള്‍ വരുന്നുണ്ട്. ഇതിനാല്‍ വിധി നടപ്പാക്കാന്‍ ആകുന്നില്ലെന്നും ഹര്‍ജിയില്‍ സംസ്ഥാന പൊലീസ്

5. അതിനിടെ, നിലയ്ക്കലില്‍ നിരോധനാജ്ഞ ലംഘിച്ച എട്ട് ബി.ജെ.പി പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കി. അറസ്റ്റിലായ ബി.ജെ.പി സംസ്ഥാന സെക്രട്ടറി വി.കെ സജീവന്റെ നേതൃത്വത്തിലുള്ള സംഘത്തെ പെരിനാട് പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. ചെറു സംഘങ്ങളായി എത്തിയ സംഘത്തോട് ശബരിമലയില്‍ പോകുന്നത് തടയില്ലെന്നും എന്നാല്‍ നല്‍കുന്ന നോട്ടീസിലെ കാര്യങ്ങള്‍ അനുസരിക്കണം എന്നും പൊലീസ് അറിയിച്ചെങ്കിലും വിസമ്മതിച്ചതിനെ തുടര്‍ന്നാണ് അറസ്റ്റ്. ഇന്നലെ ശബരിമല സന്നിധാനത്ത് വിലക്ക് ലംഘിച്ച് നാമജപം നടത്തിയ 82 പേര്‍ക്ക് ഇന്ന് ജാമ്യം നല്‍കിയിരുന്നു.

6. അയോധ്യ കേസില്‍ കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി. ലോക്സഭാ തിരഞ്ഞെടുപ്പ് ചൂണ്ടിക്കാട്ടി അയോധ്യകേസ് പരിഗണിക്കുന്നത് വൈകിപ്പിക്കാന്‍ കോണ്‍ഗ്രസ് സുപ്രീംകോടതിയില്‍ ശ്രമിച്ചു. സമ്മര്‍ദത്തിന് വഴങ്ങാതിരുന്ന ചീഫ് ജസ്റ്റിസിനെ ഇംപീച്ച്‌മെന്റ് ചെയ്യുമെന്ന് കോണ്‍ഗ്രസ് ഭീഷണിപ്പെടുത്തി എന്നും മോദി. കുറ്റപ്പെടുത്തല്‍ രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് റാലിയില്‍ സംസാരിക്കവെ

7. അതേസമയം, രണ്ടു ലക്ഷത്തില്‍ അധികം പേര്‍ സരയൂ തീരത്തെ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട് എന്നാണ് വി.എച്ച്.പിയുടെ അവകാശവാദം. തര്‍ക്ക ഭൂമിയിലെ താല്‍ക്കാലിക ക്ഷേത്രത്തില്‍ ശിവസേന തലവന്‍ ഉദ്ധവ് താക്കറെ ദര്‍ശനം നടത്തി. ക്ഷേത്രം നിര്‍മിക്കുമെന്ന വാഗ്ദാനം തിരഞ്ഞെടുപ്പില്‍ ജനങ്ങളെ പറ്റിക്കാനുള്ള അടവ് മാത്രം ആയിരുന്നോ എന്ന് ബി.ജെ.പി വ്യക്തമാക്കണം എന്നും ഉദ്ധവ് താക്കറെ

8. അതിനിടെ, രാമക്ഷേത്രം ഉടന്‍ നിര്‍മ്മിക്കണം എന്ന ആവശ്യവുമായി അയോധ്യയില്‍ ലക്ഷങ്ങള്‍ തമ്പടിച്ചതിനു പിന്നാലെ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രതിമാ രാഷ്ട്രീയവുമായി രംഗത്ത്. സരയൂ നദീതീരത്ത് രാമന്റെ പടുകൂറ്റന്‍ പ്രതിമ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ഗുജറാത്തിലെ ഏകതാ പ്രതിമയേക്കാളും ഉയരത്തിലാവും രാമ പ്രതിമ. ലോകത്തിലെ തന്നെ ഏറ്റവും ഉയരം കൂടിയ പ്രതിമയെന്ന പെരുമ, പട്ടേല്‍ പ്രതിമയില്‍ നിന്നും ഇതോടെ രാമ പ്രതിമ സ്വന്തമാക്കും. വെങ്കലത്തില്‍ നിര്‍മിക്കുന്ന പ്രതിമയ്ക്ക് 151 മീറ്റര്‍ ഉയരമാണുള്ളത്. പീഠത്തിനു 50 മീറ്ററും തലയ്ക്കു മുകളിലുള്ള കുടയ്ക്ക് 20 മീറ്ററുമാണ് ഉയരം. പ്രതിമയുടെ മാതൃകയും പുറത്തു വിട്ടിട്ടുണ്ട്

10.വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തിലെ ദൂരുഹതയേറുന്നു. അപകട സമയത്ത് വാഹനം ഓടിച്ചിരുന്നത് ബാലഭാസ്‌കര്‍ തന്നെ എന്ന് ഒന്നിലധികം സാക്ഷി മൊഴികള്‍. 5 പേരുടെ സാക്ഷി മൊഴിയാണ് ഇക്കാര്യം സ്ഥിരീകരിക്കുന്നത്. സംഭവ സമയത്ത് പിന്നിലെ വാഹനത്തില്‍ ഉണ്ടായിരുന്ന കൊല്ലം സ്വദേശിയുടെ മൊഴി നിര്‍ണായകം. അപകടം നടന്നതിന് സമീപത്തുള്ള വീട്ടുകാരും രക്ഷാപ്രവര്‍ത്തകരും ആണ് നിര്‍ണായക മൊഴി നല്‍കിയത്

11. രക്ഷാപ്രവര്‍ത്തനത്തിന് ആദ്യം എത്തിയ കെ.എസ്.ആര്‍.ടി.സി ഡ്രൈവറുടെ മൊഴിയും അന്വേഷണസംഘം രേഖപ്പെടുത്തും. പോസ്റ്റ്‌മോര്‍ട്ടം നടത്തിയ ഡോക്ടറും സംഘവും അപകട സ്ഥലവും സന്ദര്‍ശിച്ചു. ഡ്രൈവര്‍ അര്‍ജുന്റെ പശ്ചാത്തലം പരിശോധിക്കുന്ന അന്വേഷണസംഘം ഇയാളുടെ മൊഴി വീണ്ടും രേഖപ്പെടുത്തും. സമീപത്തെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിക്കാനും പൊലീസ് നീക്കം. കേസിലെ പുതിയ വെളിപ്പെടുത്തല്‍ അര്‍ജുന്‍ ആയിരുന്നു വാഹനം ഓടിച്ചതെന്ന് ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മി മൊഴി നല്‍കിയതിന് പിന്നാലെ

12. മരണത്തില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയതിനെ തുടര്‍ന്നാണ് നീക്കം. വിദഗ്ധ സംഘം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച വാഹനം പരിശോധിച്ചതായി അന്വേഷണ സംഘം. ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും അന്വേഷണം ആരംഭിച്ചു. ആശുപത്രി അധികൃതരെ വിളിച്ചു വരുത്തും. ആശുപത്രിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളും അച്ഛന്‍ നല്‍കിയ പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്.