ദില്ലി: ഇന്ത്യയെ ഞെട്ടിച്ച മുംബയ് ഭീകരാക്രമണത്തിന് 10 വയസ് തികയുകയാണ്. ഭീകരാക്രമണത്തിന്റ പാക്കിസ്ഥാൻ പങ്ക് തെളിയിക്കുന്നതിന് ഇന്ത്യയെ അമേരിക്കൻ കുറ്രാന്വേഷണ ഏജൻസിയായ എഫ്.ബി.എെ. സഹായിച്ചെന്ന് വെളിപ്പെടുത്തൽ. മുംബയ് ഭീകരാക്രമണ അന്വേഷണത്തിന് മേൽനോട്ടം വഹിച്ച ഉദ്യോഗസ്ഥനാണ് ഇക്കാര്യം ദ ഹിന്ദുവിനോട് വെളിപ്പെടുത്തിയത്.
മുംബയ് ഭീകരാക്രമണവുമായി ബന്ധപ്പെട്ട് തീവ്രവാദികൾ ഇന്ത്യയിലേക്ക് എത്തിയത് ബോട്ടിലായിരുന്നു. ഇതുമായി ബന്ധപ്പെട്ടുള്ള അന്വേഷണത്തിലാണ് എഫ്.ബി.എെ. ഇന്ത്യൻ ഉദ്യോഗസ്ഥരെ സഹായിച്ചത്. ജപ്പാനിലെ യമഹ കമ്പനിയിൻ നിന്നുള്ള ബോട്ടുകളുടെ രഹസ്യ വിവരം യമഹ ഡീലേഴ്സ് എഫ്.ബി.എെയെ അറിയിച്ചു. ബോട്ടിന്റെ എഞ്ചിൻ നമ്പർ തീവ്രവാദികൾ മായ്ച്ചു കളഞ്ഞെതിനാൽ ഇത് എവിടെ നിന്നുള്ളതാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർക്ക് തിരിച്ചറിയാൻ സാധിച്ചിരിന്നില്ല.
എന്നാൽ ബോട്ടിന്റെ എഞ്ചിനകത്ത് ഒരു പ്രത്യേക ദ്വാരത്തിൽ മറ്റൊരു നമ്പർ ഉണ്ടാകുമെന്നും അതുപയോഗിച്ച് എഞ്ചിൻ നമ്പർ കണ്ടെത്താൻ സാധിക്കുമെന്ന വിവരം യമഹ കമ്പനി എഫ്.ബി.എെയെ അറിയിച്ചു. അവരത് ഇന്ത്യൻ ഏജൻസിക്ക് കെെമാറുകയും ചെയ്തു. ഇതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബോട്ട് വിറ്രു പോയത് കറാച്ചിയിലെ കടയിൽ നിന്നുമാണെന്ന് മനസിലായി.
ഇതിനെ തുടർന്ന് പാക്കിസ്ഥാൻ നടത്തിയ അന്വേഷണത്തിൻ നിരവധി ഭീകരരെ അറസ്റ്റ് ചെയ്തു. 27പേരെ പ്രതികളെ പാക്കിസ്ഥാൻ രഹസ്യ ഏജൻസിയായ എഫ്.എെ.എ. കുറ്റപത്രം സമർപ്പിച്ചു.