abhijth-ksu

കോഴിക്കോട് : കൂത്തുപറമ്പ് രക്തസാക്ഷിദിനത്തിൽ എം.വി.ആർ പുരസ്കാരം വെടിവയ്പിൽ പരിക്കേറ്റ പുഷ്പന് നൽകുന്നതായുള്ള നോട്ടീസിന്റെ വ്യാജചിത്രം ഫേസ് ബുക്കിൽ പ്രചരിപ്പിച്ച കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് കെ.എം.അഭിജിത് വിവാദത്തിലായി. പോസ്റ്റിനെതിരെ വ്യാപക പ്രതിഷേധമുയർന്നതിനെതുടർന്ന് അഭിജിത് തെറ്റ് സമ്മതിച്ചെങ്കിലും തന്റെ നിലപാടിൽ മാറ്റമില്ലെന്ന് ഫേസ്ബുക്കിൽ ആവർത്തിച്ചു.

എം.വി.ആറിന്റെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് ഡോ.പി.വി.ഗംഗാധരനാണ് എം.വി.ആർ ഫൗണ്ടേഷന്റെ പുരസ്‌കാരത്തിന് അർഹനായത്. മുഖ്യമന്ത്രി പിണറായി വിജയൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ തുടങ്ങിയവർ കണ്ണൂരിലെ സ്റ്റേഡിയം കോർണറിൽ നടന്ന പരിപാടിയിൽ പങ്കെടുത്തിരുന്നു. പരിപാടിയിലെ നോട്ടീസിൽ പി.വി ഗംഗാധരനു പകരം കൂത്തുപറമ്പ് വെടിവെയ്പിൽ പരിക്കേറ്റ് ചികിത്സയിലുള്ള പുഷ്പന്റെ ചിത്രമാണ് എഡിറ്റ് ചെയ്ത് ചേർത്തത്. എം.വി.ആർ പുരസ്‌കാരം പുഷ്പന് എന്നും നോട്ടിസിൽ എ‌‌‌ഡിറ്റ് ചെയ്ത് ചേർത്തു. ഈ ചിത്രമാണ് കെ.എസ്.യു സംസ്ഥാന പ്രസിഡന്റ് ഫേസ്ബുക്ക് പേജിൽ പങ്കുവച്ചത്

ksu-1
അഭിജിത്തിന്റെ ഫേസ് ബുക്ക് പോസ്റ്റ്

‘കൂത്തുപ്പറമ്പിലെ രക്തസാക്ഷികളായ സഖാക്കളെ കച്ചവടവത്കരിക്കുന്നവരോട്,​ വർഷാവർഷം വിദ്യാർത്ഥികളോട് രക്തസാക്ഷിത്വത്തെ കുറിച്ച് വാതോരാതെ സംസാരിക്കുന്ന SFIക്കാരോട്, രക്തസാക്ഷിത്വദിന സമ്മേളനങ്ങൾ നടത്തുന്ന DYFI സഖാക്കളോട്…. കൂത്തുപ്പറമ്പിലെ രക്തസാക്ഷികളോട് കുറച്ചെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ പുനർവിചിന്തനം നടത്താൻ തയ്യാറാവുക സഖാക്കളെ നിങ്ങള്‍… തുലാസ്സില്‍ തൂക്കിവില്‍ക്കാന്‍ വിധിക്കപ്പെട്ടവരോ കുത്തുപ്പറമ്പ് രക്തസാക്ഷികള്‍’- എന്ന
അടിക്കുറിപ്പോടെയാണ് ചിത്രം അഭിജിത് പങ്കുവെച്ചിരിക്കുന്നത്.

ksu2
യഥാർത്ഥ ചിത്രം

അഭിജിത്തിന്റെ ആദ്യത്തെ പോസ്റ്റ്. ഇതിൽ നിന്നും ചിത്രം പിന്നീട് നീക്കി. എഡിറ്റ് ചെയ്ത പോസ്റ്റിട്ട തെറ്റു തിരുത്തണം എന്ന് കമന്റ് ബോക്സിൽ അഭിപ്രായങ്ങൾ കാണാം. തെറ്റുതരുത്തണ്ട വളർന്നു വരുന്ന കെ.എസ്.യുക്കാർ നേതാക്കളുടെ തനിഗുണം കാണട്ടെ എന്നും കമന്റുകൾ കാണാം.

തെറ്റുതിരുത്തി രണ്ടാമതിട്ട പോസ്റ്റ്