-ps-sreedaran-pillai

കോഴിക്കോട്: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ സംവാദത്തിൽ നിന്ന് പിൻമാറിയത് പരാജയഭീതികൊണ്ടാണെന്ന് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരൻ പിള്ളപറഞ്ഞു. റിമാൻഡിൽ കഴിയുന്ന ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രന്റെ ഉള്ള്യേരിയിലെ വീട് സന്ദർശിച്ചശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
എ.കെ.ജി സെന്റിൽ നിന്നുപോലും സംവാദത്തിന് ബി.ജെ.പി തയ്യാറാണ്. സമാധാനപരമായി നടക്കുന്ന നാമജപയാത്രകളെ പിണറായിവിജയനും കോടിയേരിയും വിമർശിക്കുമ്പോൾ സി.പി.എം നടത്തിയ അക്രമപരമ്പരകൾ ഓർക്കണമെന്ന് അദ്ദേഹം പറഞ്ഞു. നിയമപരമായി നിലനിൽക്കാത്ത കള്ളക്കേസുകളാണ് സുരേന്ദ്രനെതിരെ ചുമത്തിയിരിക്കുന്നത്. സുരേന്ദ്രന്റെ ഭാര്യ ഷീബയെയും ബന്ധുക്കളെയും അദ്ദേഹം സന്ദർശിച്ചു. ബി.ജെ.പി നേതാക്കളായ എം.ടി.രമേശ്, ടി.പി.ജയചന്ദ്രൻ, ആർ.എസ്.എസ് പ്രാന്ത കാര്യവാഹ് പി. ഗോപാലൻകുട്ടി എന്നിവർ സുരേന്ദ്രന്റെ വീട് സന്ദർശിച്ചു.