അയോധ്യ: രാമക്ഷേത്ര നിർമ്മാണത്തിന്റെ കാര്യത്തിൻ നരേന്ദ്ര മോദി ഡിസംബർ 11ന് ശേഷം തീരുമാനമെടുക്കണമെന്ന് ഹിന്ദു സംഘടന നേതാവ്. വിശ്വ ഹിന്ദു പരിഷത്ത് നേതാവ് സ്വാമി രാമഭദ്രിചാര്യയാണ് ഈ ആവശ്യവുമായി മുന്നോട്ട് വന്നത്. ക്ഷേത്രനിർമ്മാണത്തിന് സമ്മർദ്ദം ചെലുത്താൻ വേണ്ടി വിശ്വ ഹിന്ദു പരിഷത്ത് സംഘടിപ്പിച്ച റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിരവധി ആർ.എസ്.എസ്, ബി.ജെ.പി പ്രവർത്തകരാണ് റാലിയിൽ പങ്കെടുത്തത്. രാവിലെ 11ന് ആരംഭിച്ച റാലിയിൽ രണ്ടു ലക്ഷത്തോളം ആളുകൾ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചിരുന്നു. മുതിർന്ന കേന്ദ്രമന്ത്രിയുമായി രാമക്ഷേത്ര നിർമ്മാണത്തെക്കുറിച്ച് ചർച്ച നടത്തിയെന്നും ഡിസംബർ 11ന് ശേഷം തീരുമാനമെടുക്കുമെന്നും അവർ അറിയിച്ചു- രാമഭദ്രാചാര്യ കൂട്ടിച്ചേർത്തു.
അയോധ്യയിൽ കർശന സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് സന്നാഹം സ്ഥലത്ത് ക്യാമ്പ് ചെയ്തിട്ടുണ്ട് .സംഘർഷ സാധ്യത ഭയന്ന് നിരവധി മുസ്ലിം കുടുംബങ്ങൾ ഒഴിഞ്ഞുപോയതായും റിപ്പോർട്ടുണ്ട്.