ആരാധകർ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ശങ്കറിന്റെ രജനീകാന്ത് ചിത്രം 2.0ലെ ഗാനമെത്തി. യന്തിര ലോകത്തിൻ സുന്ദരിയേ എന്നു തുടങ്ങുന്ന ഗാനത്തിൽ സൂപ്പർ സ്റ്റാർ രജനികാന്തും നായിക എമി ജാക്സണും തമ്മിലുള്ള പ്രണയ രംഗങ്ങളാണുള്ളത്.
എ.ആർ. റഹ്‌മാൻ മാജിക്കും രജനീകാന്തിന്റെ യുവാവായുള്ള ലുക്കും ഗാനത്തിന് മിഴിവേകുന്നു. സിദ് ശ്രീറാമും ഷാഷ തിരുപ്പതിയുമാണ് ഗാനം ആലപിച്ചിരിക്കുന്നത് . മനോഹരമായ ഗാനരംഗത്തിന് മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്ന് ലഭിക്കുന്നത്. റിലീസ് ചെയ്തു മണിക്കൂറുകൾക്കം തന്നെ ഗാനം നിരവധിപേർ യൂട്യൂബിൽ കണ്ടു.
അക്ഷയ് കുമാറാണ് ചിത്രത്തിൽ വില്ലനായെത്തുന്നത്. ശങ്കർ സംവിധാനം ചെയ്ത രജനീകാന്ത് ചിത്രം യന്തിരന്റെ രണ്ടാം ഭാഗമാണീ സിനിമ. ലോകമെമ്പാടുമായി 10000 ലേറെ സ്ക്രീനുകളിലായാണ് ചിത്രം റിലീസ് ചെയ്യുക. ചിത്രം 120 കോടി രൂപ റിലീസിനു മുൻപ് സ്വന്തമാക്കിയെന്നാണ് റിപ്പോർട്ടുകൾ.