ശബരിമല: ശബരിമലയിൽ ഇന്നും നാമജപ പ്രതിഷേധം. മുപ്പതോളം പേരാണ് മാളികപ്പുറം ക്ഷേത്രത്തിന് താഴെ നാമജപ പ്രതിഷേധവുമായി എത്തിയത്. രാത്രി പത്ത് മണിയോടെ ഇവിടെ നിലയുറപ്പിക്കുകയായിരുന്നു ഇവർ. സർവ്വ സജ്ജരായി പൊലീസും ഇവിടെ എത്തിയിട്ടുണ്ട്. ഇത്തരത്തിൽ പ്രതിഷേധങ്ങൾ തുടരുമ്പോഴും ഭക്തരുടെ എണ്ണം വർദ്ധിച്ച് വരികയാണ്. ബി.ജെ.പി സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രനെ കോഴിക്കോട് സബ്ജയിലിൽ പ്രവേശിപ്പിച്ചതിനെ തുടർന്ന് ജയിലിന് പുറത്ത് നാമജപ പ്രതിഷേധം ആരംഭിച്ചിരിക്കുകയാണ് ബി.ജെ.പി നേതൃത്വം. നിലവിൽ യാതൊരുവിധ പ്രശ്നങ്ങളോ പ്രകോപനങ്ങളോ ഇല്ലാത്ത സാഹചര്യത്തിലാണ് പ്രതിഷേധക്കാർ എത്തിയത്.