കുവൈത്ത്: കുവൈത്തിന്റെ വിവിധ പ്രദേശങ്ങളിൽ ഭൂചലനം അനുഭവപ്പെട്ടു.മംഗഫ് ഫാഹേൽ എന്നിവിടങ്ങളിലാണ് ഭൂചലനം ഉണ്ടായത്. ആളുകൾ പരിഭ്രാന്തരായി കെട്ടിടങ്ങൾക്ക് പുറത്തിങ്ങി. റിക്ടർ സ്കെയിലിൽ 6.3 രേഖപ്പെടുത്തിയ ഭൂചലനത്തിൽ ആളപായമൊന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല. ജനങ്ങൾ പരിഭ്രാന്തരായിരിക്കുകയാണ്. കനത്തമഴയിലും പ്രളയത്തിലും അതിജീവിച്ചു വരികയായിരുന്നു കുവൈത്ത്. നിലവിൽ ഭൂചലനമുണ്ടായത് ജനങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.