സ്ത്രീകളുടെ ലെെംഗിക താൽപര്യവുമായി ബന്ധപ്പെട്ട് പുതിയ കണ്ടെത്തെലുമായി ഗവേഷകർ. ലെെംഗികതയിൽ പങ്കാളിയുടെ വിയർപ്പ് ഗന്ധം സ്വാധീനിക്കുന്നുണ്ടന്നാണ് പുതിയ കണ്ടെത്തൽ. 18 മുതൽ 35 വരെ പ്രായമുള്ള സ്ത്രീകളിൽ നടത്തിയ പഠനങ്ങളിലാണ് ഇത് തെളിയിക്കപ്പെട്ടത്. പുരുഷന്റെ ഗന്ധം ഇണയെ പെട്ടെന്ന് തന്നെ സ്വാധീനിക്കുന്നു, മണങ്ങൾ നന്നായി തിരിച്ചറിയാൻ സാധിക്കുന്ന സ്ത്രീകൾക്ക് ലെെംഗികത ആസ്വാദനം കൂടുതലാണെന്നും തെളിയുന്നു.
ഘ്രാണ ശക്തിയും ലെെംഗികതയും തമ്മിൽ ബന്ധപ്പെട്ടു കിടക്കുന്നുണ്ടെന്നാണ് പുതിയ കണ്ടെത്തൽ. ലെെംഗികതയിൽ ഏർപ്പെടുമ്പോൾ പുരുഷന്റെ വിയർപ്പ് ഗന്ധം ഇണയെ ഉത്തേജപ്പിക്കുന്നു.അത് അവരുടെ ലെെംഗിക ജീവിതം സന്തുഷ്ടമുള്ളതാക്കി മാറ്റുന്നു.18 മുതൽ 36 വരെയുള്ള പ്രായമുള്ള 42 സ്ത്രീകളിലും 28 പുരുഷന്മാരിലുമാണ് പഠനം നടത്തിയത്.