ambedkar

ധടപൂർ: ഹരിയാനയിലെ ധടപൂർ ഗ്രാമത്തിലുള്ള അംബേദ്കറിന്റെ പ്രതിമ തകർത്ത നിലയിൽ. ഞായറാഴ്ച രാവിലെ പ്രതിമ തകർത്തത് ശ്രദ്ദയിൽപ്പെട്ട പ്രദേശവാസിയാണ് പൊലീസിൽ വിവരമറിയിച്ചത്. ശനിയാഴ്ട രാത്രിയാണ് പ്രതിമ തകർക്കപ്പെട്ടത്. പ്രതിമ തകർത്തതിൽ ജനങ്ങൾ രോഷാകുലരായതിനെ തുടർന്ന് പൊലീസെത്തിയ ശേഷമാണ് അനുനയിപ്പിച്ചത്.

പ്രതിമ തകർത്തവരെ ഉടൻ പിടികൂടുമെന്ന് പൊലീസ് പ്രദേശവാസികൾക്ക് ഉറപ്പ് നൽകി. സംഭവത്തെ തുടർന്ന് പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. കുറച്ച് മാസങ്ങൾക്ക് മുൻപ് ഹരിയാനയിലെ കൽപി ഗ്രാമത്തിലും അംബേദ്കർ പ്രതിമ സമാനരീതിയിൽ തകർത്തിരുന്നു.