മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
പങ്കാളിയിൽനിന്ന് പുതിയ ആശയങ്ങൾ. മേലധികാരിക്ക് വിശദീകരണം നൽകും. ആഗ്രഹങ്ങൾ സഫലമാകും.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
ആത്മനിയന്ത്രണം പാലിക്കും. അനുകൂല സാഹചര്യങ്ങൾ. കണക്കുകൂട്ടലുകൾ വിജയിക്കും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
വിദ്യ പകർന്നുനൽകും. മാർഗതടസങ്ങൾ മാറും. ഇൗശ്വരാനുഗ്രഹം നേടും.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
മികവ് പ്രകടിപ്പിക്കും. അനുമോദനങ്ങൾ വന്നുചേരും. ചർച്ചകളിൽ വിജയം.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
പാരമ്പര്യ പ്രവർത്തനങ്ങൾ പ്രശ്നങ്ങൾക്ക് പരിഹാരം. പുതിയ പദ്ധതികൾ.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യങ്ങളിൽ ഉണർവ്. ഉൗഹാപോഹങ്ങൾ ഒഴിവാക്കും. സുതാര്യ പ്രവർത്തനം.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
അന്വേഷണങ്ങൾക്ക് തുടക്കം. കാര്യങ്ങൾക്ക് അനുമതി. ഗൃഹത്തിൽ അഭിവൃദ്ധി.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
സഹകരണ മനോഭാവം. നേതൃത്വഗുണം. സത്ചിന്തകൾ.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
അഹംഭാവം ഒഴിവാക്കണം. ദേവാലയ ദർശനം. വ്യക്തമായ ആശയങ്ങൾ.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി).
മത്സരങ്ങളിൽ വിജയം. ആത്മീയ പ്രവർത്തനങ്ങൾ. മാനസിക സംഘർഷം ഒഴിവാക്കും.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
സ്വതസിദ്ധമായ ശൈലിയിൽ പ്രവർത്തിക്കും. ആത്മാഭിമാനം വർദ്ധിക്കും. നിയമനാനുമതി ലഭിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി).
വാഹനം മാറ്റിവാങ്ങാൻ തീരുമാനിക്കും. പൂർവിക സ്വത്ത് ലഭിക്കും. അസാദ്ധ്യമായ പലതും സാധ്യമാകും.