ഇന്ത്യൻ സ്ത്രീ സമൂഹത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ചരിത്ര നേട്ടമാണ് കഴിഞ്ഞ ദിവസം മേരി കോം എന്ന മുപ്പത്തിയഞ്ചുകാരി ബോക്‌സിംഗ് റിംഗിൽ ഇടിച്ചിട്ടത്. നിങ്ങളുടെ അമ്മ പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് സ്വന്തം മക്കളോട് തുറന്ന് പറയാൻ ധൈര്യം കാണിച്ച മേരി കോം ആർത്തവമുള്ള കായിക ദൈവമാണെന്ന് വിശേഷിപ്പിച്ചിരിക്കുകയാണ് കായി അദ്ധ്യാപകനായ യാക്കോബ് തോമസ്. തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് യാക്കോബ് തോമസ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
കുറിപ്പിന്റെ പൂർണരൂപം
ബോക്‌സിംഗ് കളിച്ചാൽ സ്ത്രീകളുടെ മുലയ്ക്ക് പ്രശ്നമുണ്ടാകും എന്നു പറഞ്ഞ് യൂറോപ്പിലൊരുകാലത്ത് സ്ത്രീകളെ വിലക്കിയിരുന്നത്രേ. സ്ത്രീകൾ വൻതോതിൽ ബോക്സിംഗിലേക്ക് വന്നത് തടയാനാണ് ഇത്തരമൊരു വിലക്ക് കൊണ്ടുവന്നതെന്ന് വസ്തുത. ഏതായാലും ആ ആചാരമിപ്പോളില്ല എന്നറിയാം. ഇവിടെ പരിപാവനമായ ഇന്ത്യൻസംസ്‌കാരമനുസരിച്ച് മക്കളെയും നോക്കി വീട്ടിലിരിക്കേണ്ട 'ഒരമ്മ'യാണ് തന്റെ കരിയറിനെ നിരന്തരം പൊളിച്ചെഴുതി ബോക്സിംഗിൽ നേട്ടങ്ങളുടെ
കൂമ്പാരമൊരുക്കുന്നത്. ഇവരെക്കുറിച്ചൊക്കെ നമുക്ക് എന്തുപറയാനുണ്ട്?
സച്ചിൻ ദൈവമാണെന്നു പറയുന്ന ഫാൻസുകളൊക്കെ ഇവരെക്കുറിച്ച് എന്തൊക്കെ പറയും?
ഏതായാലും കുടുംബത്തിനേക്കാൾ വലുത് കരിയറാന്നു പറയുന്ന മേരി കോം 'ദൈവ'മാണെന്ന് പറയാം. ആർ!*!ത്തവമൊക്കെയുള്ള ഒരു കായിക ദൈവം.