russia-ukrain

കീവ്: മോസ്‌കോയിലെ അധിനിവേശ കടൽതീരത്ത് അതിക്രമിച്ച് കയറിയ ഉക്രെയിനിന്റെ മൂന്ന് നാവിക കപ്പലുകൾ റഷ്യ പിടിച്ചെടുത്തു. ഉക്രെയിൻ നാവികസേന കെർച്ച് സ്ട്രീറ്റ് എന്ന കപ്പലിൽ റഷ്യ വെടിവെച്ചിട്ടുണ്ടെന്ന് ഉക്രെയിൻ ആരോപണം ഉന്നയിച്ചു. വെടിവയ്പ്പിൽ ജീവനക്കാർക്ക് പരിക്കേറ്റതായും സൂചനയുണ്ട്. സംഭവത്തെക്കുറിച്ച് ഇരു രാജ്യങ്ങളും പരസ്‌പരം കുറ്റപ്പെടുത്തി.

റഷ്യയുടെ നടപടി യാതൊരു പ്രകോപനവുമില്ലാതെയായിരുന്നെന്ന് ഉക്രെയിൻ പ്രസിഡന്റ് പെട്രോ പൊറോഷ്കൊ പറഞ്ഞു. എന്നാൽ, തങ്ങളുടെ സമുദ്ര അതിർത്തിയിലേക്ക് ഉക്രെയിൻ കപ്പലുകൾ പ്രവേശിച്ചതോടെയാണ് സംഘർഷമുണ്ടായതെന്ന് റഷ്യ ആരോപിച്ചു. സുരക്ഷാ കാരണങ്ങൾ കൊണ്ടാണ് ഇവയെ തടഞ്ഞതെന്നും റഷ്യ വ്യക്തമാക്കി.

പാശ്ചാത്യ ശക്തികളുമായി ഉക്രെയിനുള്ള ബന്ധങ്ങൾ റഷ്യയെ അസ്വസ്ഥരാക്കിയിരുന്നു. ഇത്തരം കടന്നുകയറ്റത്തിലൂടെ പാശ്ചാത്യ ശക്തികളുടെ ആജ്ഞകൾ നടപ്പാക്കുകയാണ് ഉക്രെയിൻ ചെയ്യുന്നതെന്ന് റഷ്യ ആരോപിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ഐക്യരാഷ്ട്ര സമിതിയുടെ സുരക്ഷാ കൗൺസിലിനോട് അടിയന്തിര യോഗം ചേരാൻ റഷ്യ അഭ്യർത്ഥന നടത്തിയിട്ടുണ്ട്.